Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:15 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികളും ഇൻഷുറൻസ് കമ്പനികളും ഒത്തുകളിക്കുന്നുവെന്ന് ആരോപണം. മൂവാറ്റുപുഴ മാറാടി സ്വദേശി ബിജുമോൻ കുര്യാക്കോസാണ് ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്നത്. കൊവിഡ് ചികിത്സക്കായി  സ്റ്റാർ ഹെൽത്ത് കമ്പനിയുടെ ക്യാഷ്‌ലെസ്സ് ഇൻഷൂറൻസ് എടുത്തിട്ടും ഇൻഷുറൻസ് അനുവദിക്കാൻ കമ്പനിയോ ആശുപത്രിക്കാരോ അനുവദിച്ചില്ലെന്ന് ഇയാൾ പറയുന്നു. 

സംഭവം ഇങ്ങനെ;

 പനിയും തലവേദനയും അനുവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ബിജുമോൻ പത്ത് ദിവസം കഴിഞ്ഞിട്ട് അസുഖം മാറാത്ത അവസ്ഥയിലാണ് സെപ്റ്റംബർ 22ന് മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്‍ററിൽ ചികിത്സക്കെത്തിയത്.ഡോക്‌ടറുടെ നിർദേശ പ്രകാരം അഡ്‌മിറ്റാകുകയും തുടർന്ന് നടത്തിയ കൊവിഡ് പരിശോധനയിൽ പോസിറ്റീവ് ആകുകയുമായിരുന്നു,ആറ് ദിവസത്തെ ചികിത്സക്ക് ശേഷം ഡിസ്‌ചാർജ് ആകുമ്പോൾ ബിൽ 48064 രൂപയായി. എന്നാൽ ആശുപത്രി അധികൃതർ കാർഡ് വാങ്ങാതിരിക്കുകയും ഡിസ്ചാർജ് സമ്മറി ഇൻഷൂറൻസ് കമ്പനിക്ക് അയച്ച് കൊടുത്താൽ മതിയെന്നും പറഞ്ഞു. ആകെ ബില്ലിൽ നിന്ന് ആറ് ദിവസത്തെ പിപിഇ കിറ്റിനായി 27520 രൂപ ആശുപത്രി ഈടാക്കിയിട്ടുണ്ട്. എന്നാൽ ചികിത്സക്ക് ശേഷം ബിജുമോൻ ഇൻഷൂറൻസ് കമ്പനിയെ സമീപിച്ചെങ്കിലും കമ്പനി കൈമലർത്തി. ഹോം ക്വാറന്‍റൈനിൽ കഴിയാനുള്ള അസുഖം മാത്രമേ ബിജുമോന് ഉള്ളൂ എന്നാണ് കമ്പനിവാദം.ആശുപത്രി ഡോളൊ മരുന്ന് മാത്രമാണ് നൽകിയതെന്നും അതുകൊണ്ട് ആശുപത്രിയുടെ തുക നൽകാനാകില്ലന്നും ഇൻഷുറൻസ് കമ്പനി പറയുന്നു. ഇൻഷുറൻസ് കമ്പനിയുടെ പണം തട്ടാൻ ആശുപത്രികൾ അനാവശ്യ ബിൽ ഇടുന്നതായി ഇൻഷുറൻസ് കമ്പനി ആരോപിച്ചു. എന്നാൽ ഇൻഷൂറൻസ് കമ്പനി ഇത്തരത്തിൽ ചികിത്സയിലുള്ള ആളുകൾക്ക് പണം നൽകാൻ അർഹതയില്ലെന്നാരോപിച്ച് ഒഴിവാക്കുകയാണെന്നും കമ്പനിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ആശുപത്രി അധികൃതർ മറുപടി നൽകി.ആശുപത്രി അധികൃതരും ഇൻഷൂറൻസ് കമ്പനിയും തമ്മിലുള്ള ഒത്തുകളിയാണിതെന്നും രണ്ട് പേരും ചേർന്ന് തന്നെ ചതിക്കുകയാണെന്നും ബിജുമോൻ പറയുന്നു. 

Readers Comment

Add a Comment