Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:56 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കൊവാക്സിൻ ക്ഷാമം പരിഹരിക്കുന്നതിനായി കർണാടകയിൽ  45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രം രണ്ടാമത്തെ ഡോസ് വാക്സിൻ നൽകാൻ സർക്കാർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആരോഗ്യ മന്ത്രാലയത്തിൻറെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 25,311 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 529 മരണം കൊവിഡ് മൂലമെന്ന് കണ്ടെത്തി. അതേസമയം 57,333 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവിൽ 4,40,435 ആക്‌ടിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.

ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണവും സംസ്ഥാനത്ത് അധികരിച്ച് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതുവരെ 446 പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്‌തു. 12 പേരാണ് അണുബാധ മൂലം മരണപ്പെട്ടതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ സുധാകർ അറിയിച്ചു. അതേസമയം ബ്ലാക്ക് ഫംഗസ് പ്രതിരോധ ചികിത്സക്കാവശ്യമായ ആംഫോട്ടെറിസിൻ-ബി മരുന്നുകളുടെ 1,030 കുപ്പികൾ കർണാടകയ്‌ക്ക് അനുവദിച്ചതായി കേന്ദ്ര രാസവസ്തു- രാസവളം മന്ത്രി ഡി.വി. സദാനന്ദ ഗൗഡ പ്രഖ്യാപിച്ചു

Readers Comment

Add a Comment