Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:42 am
  • 10th August, 2026
  • Overcast Clouds
22.95°C22.95°C
  • Humidity: 97 %
  • Wind: 1.09 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് വാക്‌സിൻറെ കുട്ടികളിലെ പരീക്ഷണം ജൂണിൽ തുടങ്ങാനൊരുങ്ങി  ഭാരത് ബയോടെക്ക്. . ഒക്‌ടോബർ മാസത്തോടെ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമെന്ന്  ഭാരത് ബയോടെക്ക് ബിസിനസ് ഡവലപ്മെൻറ് വക്താവ് ഡോ. റേച്ചസ് പറഞ്ഞു. . രണ്ട് മാസത്തിനകം തന്നെ കുട്ടികൾക്കായുള്ള വാക്‌സിന് അനുമതി ലഭിക്കുമെന്നും ഈ വർഷം അവസാനത്തോടെ കൊവാക്‌സിൻറെ നിർമാണം 700 ദശലക്ഷം ഡോസുകളായി ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യ ഡോസ് വാക്‌സിൻ ആളുകൾക്ക് ഭാഗിക പ്രതിരോധ ശേഷിയാണ് നൽകുന്നതെന്നും ശരീരത്തിൽ രോഗപ്രതിരോധ ശേഷി വികസിപ്പിക്കാൻ സമയമെടുക്കുന്നതിനാലാണ് ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും ചിലപ്പോൾ രോഗം ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം കൊവിഡിൻറെ കാഠിന്യം വളരെ കുറവായിരിക്കുമെന്നും ഡോ. റേച്ചസ് വിശദീകരിച്ചു. ഗർഭിണികളായ സ്ത്രീകൾ വാക്‌സിൻ സ്വീകരിക്കുന്നതിൽ ഒരു പ്രശ്‌നവുമില്ലെന്നും ആർത്തവ ദിനങ്ങളിലും സ്‌ത്രികൾക്ക് വാക്‌സിൻ സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.70:20:10 അനുപാതത്തിൽ കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാരുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവയ്ക്ക് വാക്‌സിനുകൾ വിൽക്കാനാണ് നിലവിൽ ഭാരത് ബയോടെക്കിന് അനുമതിയുള്ളതെന്ന് ഡോ. റേച്ചസ് അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനായുള്ള പ്രക്രിയകൾ ആരംഭിച്ച് കഴിഞ്ഞതായും ഉടൻ തന്നെ അനുമതി ലഭിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Readers Comment

Add a Comment