Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:44 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുലയൂട്ടുന്ന അമ്മമാർക്ക് കോവിഡ് വാക്സിൻ നൽകാമെന്ന ദേശീയ സാങ്കേതിക സമിതി ശുപാർശ അംഗീകരിച്ച് കേന്ദ്ര സർക്കാർ. കോവിഡ് മുക്തി നേടിയ ശേഷം മൂന്ന് മാസം കഴിഞ്ഞ് വാക്സിനെടുത്താൽ മതിയെന്ന നിർദേശവും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. ഒന്നാം ഡോസെടുത്തതിന് ശേഷം കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിൽ അസുഖം ഭേദമായതിന് ശേഷം മൂന്ന് മാസം വരെ രണ്ടാമത്തെ ഡോസ് വൈകിപ്പിക്കാമെന്നുള്ള ശുപാർശയും ഇതോടൊപ്പം അംഗീകരിച്ചു.

കോവിഡ് വാക്സിനേഷന് മുമ്പായി ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഗർഭിണികൾക്കും വാക്സിനെടുക്കാമെന്ന് സമിതി നിർദേശിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടത്തിയ വരികയാണെന്നും ആരോഗ്യ മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി.ആന്റിബോഡി-പ്ലാസ്മ ചികിത്സയ്ക്കു വിധേയമായർ ആശുപത്രി വിട്ട് മൂന്നു മാസം കഴിഞ്ഞ് വാക്സിനെടുത്താൽ മതി. മറ്റു ഗുരുതര അസുഖമുള്ളവരും ആശുപത്രി വാസത്തിനു ശേഷം 4-8 ആഴ്ച കഴിഞ്ഞ് കുത്തിവെപ്പെടുത്താൽ മതിയെന്നുമുള്ള നിർദേശങ്ങളും അംഗീകരിച്ചു.

Readers Comment

Add a Comment