Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പുതിയ കാലത്ത് ആരോഗ്യമേഖല നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളിയാണ് ജീവിതശൈലീ രോഗങ്ങളുടെ വ്യാപനം. പേര് വ്യക്തമാക്കുന്നതു പോലെ ജീവിതരീതികളുമായും ആഹാരശീലങ്ങളുമായും ബന്ധപ്പെട്ട രോഗങ്ങളാണ് ലൈഫ് സ്റ്റൈൽ ഡിസീസസ് എന്ന ഗണത്തില്‍ വരിക. ഇന്ത്യയില്‍ ആയുസ്സെത്തുന്നതിനു മുമ്പുള്ള ആകെ മരണങ്ങളില്‍ 65 ശതമാനമാണ് ജീവിതശൈലീ രോഗങ്ങളുടെ പങ്ക്. ഈ തോത് അതിവേഗം വര്‍ദ്ധിച്ചുവരികയും ചെയ്യുന്നു.
ഹൃദ്രോഗത്തിനും പ്രമേഹത്തിനും പ്രധാന കാരണമാകുന്ന അമിത ശരീരഭാരമാണ് ഇന്ത്യയില്‍ ജീവിതശൈലീ രോഗങ്ങളില്‍ ഒന്നാംസ്ഥാനത്ത്. ദേശീയ കുടുംബാരോഗ്യ സര്‍വേ അനുസരിച്ച് ലോകരാജ്യങ്ങള്‍ക്കിടിയില്‍ പൊണ്ണത്തടിക്കാരുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനമുണ്ട് ഇന്ത്യയ്ക്ക്. അമിത ശരീരഭാരം കാരണമുള്ള രോഗങ്ങള്‍ അനുഭവിക്കുന്നവരുടെ സംഖ്യ പ്രതിവര്‍ഷം 42 മുതല്‍ 51 ശതമാനം വരെ വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ടൈപ്പ് 2 പ്രമേഹം, ധമനികളിലെ രക്തതടസ്സം, ഹൃദയസംബന്ധമായ രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വിവിധ തരം ക്യാന്‍സറുകള്‍, ഹൃദയാഘാതം, ശ്വസനേന്ദ്രിയ തകരാറുകള്‍, ലിവര്‍ സിറോസിസ്, വൃക്കരോഗങ്ങള്‍ എന്നിവയാണ് ജീവിതശൈലിയുമായി ബന്ധപ്പെട്ട മറ്റു പ്രധാന രോഗങ്ങള്‍. ലോകാരോഗ്യ സംഘടന 2018 ല്‍ പുറത്തുവിട്ട കണക്കനുസരിച്ച് 41 ദശലക്ഷം പേര്‍ ഓരോ വര്‍ഷവും ജീവിതശൈലീ രോഗങ്ങള്‍ കാരണം മരണത്തിനു കീഴടങ്ങുന്നു. ഇതില്‍ത്തന്നെ 15 ദശലക്ഷത്തിലധികം പേര്‍ 60 വയസ്സില്‍ താഴെയുള്ളവരാണ് എന്നത് പ്രശ്‌നത്തിന്റെ ഗൗരവ സ്വഭാവം വര്‍ദ്ധിപ്പിക്കുന്നു.
അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ കഴിഞ്ഞാല്‍ പുകയിലയുടെ ഉപയോഗം, അമിത മദ്യപാനം, വ്യായാമരാഹിത്യം എന്നിവയാണ് ജീവിതശൈലീ രോഗങ്ങള്‍ക്ക് വഴിവയ്ക്കുന്ന പ്രധാന ഘടകങ്ങള്‍. ഈ മൂന്നു ഘടകങ്ങളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയാല്‍ത്തന്നെ ജീവിതശൈലീ രോഗങ്ങള്‍ കാരണം സംഭവിക്കുന്ന മരണങ്ങളില്‍ 88 ശതമാനവും ഒഴിവാക്കാനാകും. ജീവിതശൈലീ രോഗങ്ങളുടെ കാര്യത്തില്‍ മുന്‍കരുതലുകളും പ്രതിരോധവുമാണ് ഏറ്റവും പ്രധാനം. രോഗസാധ്യത സംശയിക്കപ്പെടുന്നവരും രോഗത്തിന് പാരമ്പര്യ സാധ്യതയുള്ളവരും നേരത്തേ പരിശോധനകള്‍ക്കു വിധേയരായി ചികിത്സ ആരംഭിക്കുകയും വേണം.
ശരീരം ഇന്‍സുലിന്‍ ഹോര്‍മോണിനോട് ക്രിയാത്മകമായി പ്രതികരിക്കാതിരിക്കുന്നതു മൂലം സംഭവിക്കുന്ന ടൈപ്പ് 2 ഡയബറ്റിസിന് പ്രധാന കാരണം അമിത ശരീരഭാരമാണ്. ലോകത്തു തന്നെ ഏറ്റവും അധികം പ്രമേഹരോഗികളുള്ള ഇന്ത്യയില്‍ 42 ദശലക്ഷത്തിലധികമാണ് കടുത്ത പ്രമേഹ രോഗികളുടെ സംഖ്യ. രോഗത്തിന്റെ വ്യാപന നിരക്ക് ഓരോ വര്‍ഷവും കൂടിവരുന്നതു മാത്രമല്ല, കുട്ടികളില്‍പ്പോലും വ്യാപകമായി പ്രമേഹരോഗം പ്രത്യക്ഷപ്പെടുന്നു എന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.
ഇന്ത്യയില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ കാരണമുള്ള മരണങ്ങളില്‍ 40 ശതമാനത്തില്‍ അധികവും 30 വയസ്സിനും 55 വയസ്സിനും ഇടയിലാണ്. ധമനികളിലെ രക്തതടസ്സത്തിന് പുകവലിയും മദ്യപാനവും കാരണമാകുമെങ്കിലും അനാരോഗ്യകരമായ ഭക്ഷണരീതിയും അമിത ശരീരഭാരവുമാണ് വില്ലന്മാരായി മുന്നില്‍. 50 ദശലക്ഷം പേര്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നെങ്കില്‍, ഈ സംഖ്യ അതിവേഗം പെരുകുമെന്ന് സൂചന നല്‍കുന്നതാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ചികിത്സ സ്വീകരിക്കുന്നവരുടെ കണക്ക്. 100 ദശലക്ഷമാണ് ഇവരുടെ എണ്ണം.
ഇന്ത്യയില്‍ അര്‍ബുദ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതിന് പ്രധാന കാരണം അമിത മാനസിക സംഘര്‍ഷം കാരണം ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്നതാണെന്നാണ് ക്യാന്‍സറുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ശ്വേതരക്താണുക്കള്‍ക്ക് ക്രിയാശേഷി കുറയുന്നതു മൂലം ശരീരം നിരന്തരം പലതരത്തിലുള്ള അണുബാധകള്‍ക്ക് വിധേയമാവുകയും ഇത് ശരീരകോശങ്ങളുടെ ക്രമരഹിതമായ വളര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തല്‍. ഭക്ഷണരീതിയുടെ പ്രത്യേകതകള്‍, പുകവലി, അന്തരീക്ഷ മലിനീകരണം എന്നിവയും അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.
29.82°C







