Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:41 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡല്‍ഹിയില്‍ ഒരു കിലോ സവാളയ്ക്ക്, അവിടെ 74.61 രൂപയ്ക്കു കിട്ടുന്ന പെട്രോളിനെക്കാള്‍ ആറു രൂപ വില കൂടുതലുണ്ട്!നാഫെഡ് ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികളുടെ കരുതല്‍ ശേഖരത്തില്‍ നിന്ന് സവാള ഇറക്കുമതി ചെയ്ത് വിപണിയിലെ ക്ഷാമം പരിഹരിച്ച്, വില കുറയ്ക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നുണ്ടെങ്കിലും പിടികൊടുക്കാതെ കുതിക്കുകയാണ് ഉള്ളിവില. എല്ലാത്തരം ഉള്ളികളുടെയും കയറ്റുമതി നിരോധിച്ചിട്ടു പോലും വിപണിയില്‍ കാര്യമായ പ്രതിഫലനം ഉണ്ടാക്കാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

എങ്കില്‍പ്പിന്നെ അടുത്ത വിളവെടുപ്പു കാലംവരെ കാത്തിരുന്ന്, ക്ഷാമകാലം തീരുമ്പോള്‍ സവാള കഴിച്ചുതുടങ്ങിയാല്‍ പോരേ എന്നാണ് ചില ബുദ്ധിന്മാരുടെ ചോദ്യം. ഉള്ളിയില്‍ എന്തിരിക്കുന്നു എന്ന് ഇവര്‍ ചോദിക്കുന്നത്, പുള്ളിക്കാരനെ ശരിക്കും അറിയാഞ്ഞിട്ടാണ്. കലോറിയില്‍ പിശുക്കന്‍, പോഷകങ്ങളില്‍ ധാരാളി- അതാണ് സവാളയുടെ പ്രത്യേകത. ഇടത്തരം വലുപ്പമുള്ള ഒരു വലിയ ഉള്ളിയില്‍ വെറും 44 കലോറി ഊര്‍ജ്ജമേ അടങ്ങിയിട്ടുള്ളൂ. പക്ഷേ, ജീവകങ്ങള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയുടെ അളവ് അധികം. അതുകൊണ്ടുതന്നെ, ധൈര്യമായി കഴിക്കാം.

ജീവികം- സി ധാരാളം അടങ്ങിയിട്ടുള്ള സവാള ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. അയണ്‍ ധാതുവിന്റെ ആഗിരണത്തെ സഹായിക്കുന്ന സവാള ശരീരകലകളുടെ അറ്റകുറ്റപ്പണിക്ക് മസ്റ്റ്! അപകടകാരികളായ ഫ്രീ റാഡിക്കലുകള്‍ കോശങ്ങള്‍ക്ക് വരുത്തുന്ന നാശങ്ങളില്‍ നിന്ന് ശരീരത്തെ പ്രതിരോധിച്ചു നിര്‍ത്തുന്ന ആന്റി ഓക്‌സിഡന്റ് ആയി സവാളയിലെ ജീവകം- സി പ്രവര്‍ത്തിക്കും. ചയാപചയ പ്രവര്‍ത്തനങ്ങളിലും ചുവപ്പു രക്തകോശങ്ങളുടെ ഉത്പാദനത്തിലും നാഡികളുടെ പ്രവര്‍ത്തനത്തിലും നിര്‍ണായക പങ്കു വഹിക്കുന്ന ജീവകം- ബി, ബി9, ബി6 എന്നിവയും സവാളയില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്.

പൊട്ടാസ്യം ധാതുവിന്റെ സാന്നിധ്യമാണ് സവാളയെ ആരോഗ്യപ്രദമാക്കുന്ന മറ്റൊരു ഘടകം. കോശങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനും, ഫ്‌ളൂയിഡ് ബാലന്‍സ്, വൃക്കകളുടെ പ്രവര്‍ത്തനം, പേശീകളുടെ ഇലാസ്തികത, നാഡികളുടെ സംവേദനക്ഷമത എന്നിവയ്‌ക്കെല്ലാം അത്യന്താപേക്ഷിതമാണ് പെട്ടാസ്യം. സവാള കൊള്‌സ്റ്ററോള്‍ നില താഴ്ത്താന്‍ സഹായിക്കുമെന്നതുകൊണ്ട് ഹൃദയത്തിന്റെ സംരക്ഷകനുമാണ്. മാംസാഹാരത്തിനൊപ്പം സവാള കഴിക്കണം എന്നു പറയുന്നതിന്റെ രഹസ്യവും ഇതുതന്നെ. സവാള മാത്രമല്ല, എല്ലാത്തരം ഉള്ളിയും രക്തസമ്മര്‍ദ്ദ നിരക്ക് ഉയരാതെ സൂക്ഷിക്കും.

സവാളയില്‍ അടങ്ങിയിട്ടുള്ള ചില ഘടകങ്ങള്‍ ദഹനേന്ദ്രിയ ക്യാന്‍സറുകള്‍ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. സവാളയും വെളുത്തുള്ളിയും ഉള്‍പ്പെടുന്ന 'അല്ലിയം' എന്ന സസ്യവര്‍ഗത്തിന്റെ പ്രത്യേകതയാണ് ഇത്. സള്‍ഫര്‍ അടങ്ങിയിട്ടുള്ള 'ഒണിയോനിന്‍- എ' എന്നൊരു സംയുക്തം ഈ വര്‍ഗത്തിലെ പച്ചക്കറികളിലുണ്ട്. ഈ ഘടകം ട്യൂമറുകളെ പ്രതിരോധിക്കുന്നതും ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നതുമാണ്.

ഇതു മാത്രമല്ല, പ്രമേഹത്തിനും ബെസ്റ്റ് മെഡിസിന്‍ ആണ് സവാള. ഉള്ളിയില്‍ അടങ്ങിയിട്ടുള്ള ക്വെര്‍സെറ്റിന്‍ ഘടകവും സള്‍ഫര്‍ സംയുക്തങ്ങളുമാണ് രക്തത്തിലെ ഗ്‌ളൂക്കോസിന്റെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നത്. എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കാനും സവാള സഹായിക്കുമെന്ന് അറിയുക. നിസ്സാരനല്ല സവാള, വില കൂടി നില്‍ക്കുമ്പോള്‍ കുടുംബ ബഡ്ജറ്റിനു പറ്റിയില്ലെങ്കിലും ഇനി അത് കുറയുമ്പോള്‍ കറികളില്‍ സവാള ധാരാളം ഉപയോഗിക്കുന്നതും മാംസ ഭക്ഷണത്തിനൊപ്പം ഉള്ളി കൂട്ടുന്നതും പതിവാക്കാം.

Readers Comment

Add a Comment