Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:38 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് കേസുകൾ ദിവസേന കുതിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തിന് മുന്നറിയിപ്പുമായി ഐസിഎംആർ മേധാവി ഡോ ബൽറാം ഭാർഗവയും. രാജ്യത്ത് കൊവിഡ് രൂക്ഷമായ ജില്ലകൾ ആറ് മുതൽ എട്ടാഴ്ച വരെ അടച്ചിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 10 ശതമാനത്തിൽ അധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ള പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന നിർദേശം ഏപ്രിൽ 15ന് നടന്ന നാഷണൽ ടാസ്ക് ഫോഴ്സ് യോ​ഗത്തിൽ നിർദേശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം കൊവിഡ് വ്യാപനത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ അദ്ദേഹം തയ്യാറായില്ല. എന്നാൽ പത്ത് ശതമാനം എന്ന നിർദ്ദേശം അംഗീകരിക്കുന്നതിൽ കാലതാമസം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10 ശതമാനത്തിലധികം പോസിറ്റീവ് നിരക്ക് റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ കർശനമായ നിയന്ത്രണവും ലോക്ക്ഡൗൺ നടപടികളും പാലിക്കേണ്ടതുണ്ടെന്ന് കൊവിഡ് ദേശീയ ടാസ്‌ക് ഫോഴ്‌സ് ആവർത്തിച്ചു. ഇന്ത്യയിൽ കൊവിഡ് കേസുകൾ ദിവസേന കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 348421 പുതിയ കോവിഡ് കേസുകളാണ്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 23340938 ആയി. പുതിയ കേസുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായെങ്കിലും മരണം വീണ്ടും നാലായിരം കടന്നു.

Readers Comment

Add a Comment