Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:43 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് വാക്‌സിൻ നൽകാൻ ഭാരത് ബയോടെക് വിസമ്മതിച്ചുവെന്നും ഇത് കേന്ദ്രസർക്കാരിന്റെ നിർദേശത്തെത്തുടർന്നാണെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കോവാക്‌സിന്റെയും കോവിഷീൽഡിന്റെയും 67 ലക്ഷം ഡോസ് വീതമാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ ബന്ധപ്പെട്ട കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ നിർദേശമുണ്ടെന്നും വാക്‌സിൻ വിതരണം ചെയ്യാൻ കഴിയില്ലെന്നാണ് ഭാരത് ബയോടെക് ഡൽഹി സർക്കാരിനെ അറിയിച്ചതെന്നും സിസോദിയ വ്യക്തമാക്കി.

സംസ്ഥാനത്ത് വാക്‌സിന്റെ കരുതൽ ശേഖരം തീർന്നു. കോവിഷീൽഡ് വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ മാത്രം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കോവാക്‌സിൻ കുത്തിവെപ്പിനായി 17 സ്‌കൂളുകളിലായി സജ്ജീകരിച്ച 100 വാക്‌സിൻ കേന്ദ്രങ്ങൾ ഇതിനോടകം അടച്ചുവെന്നും സിസോദിയ വ്യക്തമാക്കി. 6.6 കോടി ഡോസ് വാക്‌സിൻ കേന്ദ്രസർക്കാർ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതാണ് രാജ്യത്തെ വാക്‌സിൻ ക്ഷാമത്തിലേക്ക് നയിച്ചതെന്നും സിസോദിയ ആവർത്തിച്ചു.വാക്‌സിൻ സംബന്ധമായ എല്ലാ കയറ്റുമതിയും കേന്ദ്രസർക്കാർ നിർത്തിവയ്ക്കണമെന്നും വാക്‌സിൻ നിർമാണത്തിന് കൂടുതൽ കമ്പനികൾക്ക് അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Readers Comment

Add a Comment