Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:40 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളം വിലകൊടുത്തു വാങ്ങിയ കൊവിഡ് വാക്‌സിൻ എത്തി. മൂന്നര ലക്ഷം വാക്‌സിനാണ് കേരളത്തിന് ആദ്യ ഘട്ടത്തിൽ ലഭിച്ചിരിക്കുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സംസ്ഥാനം നേരിട്ട് വാങ്ങിയ കൊവിഷീൽഡ് വാക്‌സിനാണ് എത്തിച്ചത്‌. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ വഴിയാണ് സംസ്ഥാനം വാക്‌സിൻ വാങ്ങിയത്‌. മഞ്ഞുമ്മലിലെ മെഡിക്കൽ കോർപ്പറേഷൻ വെയർഹൗസിലേക്കാണ് വാക്‌സിൻ ആദ്യം എത്തിക്കുക. പിന്നീട് മേഖല സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റും.

പതിനെട്ട് മുതൽ 25 വയസുവരെയുളളവർക്ക് വിതരണം ചെയ്യാനാണ് വാക്‌സിൻ സംസ്ഥാനം വിലയ്ക്ക് വാങ്ങിയത്. ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാനാണ് സംസ്ഥാനം തീരുമാനിച്ചിരിക്കുന്നത്. 70 ലക്ഷം ഡോസ് കൊവിഷീൽഡും 30 ലക്ഷം ഡോസ് കൊവാക്‌സിനുമാണ് വാങ്ങുന്നത്. 45 വയസിനുള്ള താഴെയുളളവർക്ക് വാക്‌സിൻ വിതരണം സംബന്ധിച്ച് മാർഗനിർദ്ദേശം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടില്ല.അതുകൊണ്ട് തന്നെ വിദഗ്‌ധ സമിതിയുടെ ശുപാർശ അനുസരിച്ചാകും സംസ്ഥാനം ആ പ്രായപരിധിയിൽ വാക്‌സിൻ വിതരണം ചെയ്യുക. ഗുരുതര രോഗമുളളവർക്കാകും ആദ്യം വാക്‌സിൻ നൽകുക. തുടർന്ന്‌ മുൻഗണനാ ക്രമം അനുസരിച്ച് വാക്‌സിൻ നൽകാനാണ് ആരോഗ്യവകുപ്പിൻറെ തീരുമാനം.

Readers Comment

Add a Comment