Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:12 pm
  • 9th August, 2026
  • Light Rain
28.54°C28.54°C
  • Humidity: 76 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകരുടെ ക്ഷാമം ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി കെജിഎംഒഎ. കൂടുതൽ ആരോഗ്യപ്രവർത്തകരെ അടിയന്തരമായി കൊവിഡ് ചികിത്സയ്ക്ക് നിയമിക്കണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ കെജിഎംഒഎ ആവശ്യപ്പെട്ടു. ഏഴിന നിർദേശങ്ങളാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്.

കൂടുതൽ ആരോഗ്യപ്രവർത്തകരെ അടിയന്തരമായി കൊവിഡ് ചികിത്സയ്ക്ക് നിയോഗിക്കണമെന്നതാണ് ഒരു നിർദേശം.കൂടുതൽ സിഎഫ്എൽടിസികൾ തുടങ്ങുന്നതിനേക്കാൾ നിലവിലുള്ളവയിൽ കിടക്കകൾ വർധിപ്പിക്കണം എന്നതാണ് മറ്റൊരു നിർദേശം. കൊവിഡ് ആശുപത്രികൾ, സിഎഫ്എൽടിസികൾ എന്നിവയിൽ കൃത്യമായ അഡ്മിഷൻ പ്രോട്ടോകോൾ നടപ്പാക്കണം, ഡൊമിസിലറി സെന്ററിലും സ്റ്റെപ്പ് ഡൗൺ സിഎഫ്എൽടിസികളിലും ടെലി കൺസൾട്ടേഷൻ വേണം,കാറ്റഗറി എ രോഗികൾ സിഎഫ്എൽടിസികളിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം, പിജി പഠനത്തിന് പോയവരെ കോഴ്സ് പൂർത്തിയാകുന്ന മുറയ്ക്ക് ഡ്യൂട്ടിക്ക് നിയോഗിക്കണം, പതിനെട്ടിനും 45 നും ഇടയിലുള്ളവരുടെ വാക്സിനേഷന്് മുൻഗണനാ വിഭാഗങ്ങളെ നിശ്ചയിക്കണം തുടങ്ങിയവയാണ് കെജിഎംഒഎ മുന്നോട്ടുവയ്ക്കുന്ന മറ്റ് നിർദേശങ്ങൾ.

Readers Comment

Add a Comment