Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ന് ചിക്കനും ബീഫും പോര്‍ക്കുമൊക്കെ മൂക്കുമുട്ടെ തട്ടിയവരോട് മിണ്ടിയിട്ടു കാര്യമില്ല- ലോക വെജിറ്റേറിയന്‍ ദിനമാണ് ഇന്ന്. സസ്യാഹാരത്തിന് പ്രാമുഖ്യം നല്‍കി ആരോഗ്യകരമായ ജീവിതശൈലിക്ക് പ്രചാരം നല്‍കുകയെന്ന ലക്ഷ്യത്തോടെ 1977 ല്‍ നോര്‍ത്ത് അമേരിക്കന്‍ വെജിറ്റേറിയന്‍ സൊസൈറ്റി ആണ് വെജിറ്റേറിയന്‍ ദിനാചരണത്തിന് തുടക്കമിട്ടത്. 78-ല്‍ അത് ഇന്റര്‍നാഷണല്‍ വെജിറ്റേറിയന്‍ യൂണിയന്‍ ഏറ്റെടുത്തു.
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറികളും പഴ വര്‍ഗങ്ങളും ക്യാന്‍സറിനെയും ഹൃദ്രോഗത്തെയും പ്രതിരോധിക്കാന്‍ സഹായിക്കുമെന്നത് ഉള്‍പ്പെടെ വെജിറ്റേറിയന്‍ ഭക്ഷണരീതിയുടെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചുള്ള ബോധവത്കരണമാണ് വെജിറ്റേറിയന്‍ ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യം. ബീഫും മട്ടനും മറ്റും പതിവായി ചെലുത്തുന്നവര്‍ ഒരു കാര്യ മനസ്സിലാക്കണം- കന്നുകാലികളുടെ വിസര്‍ജ്ജ്യങ്ങളില്‍ നിന്ന് പുറത്തുവരുന്ന കാര്‍ബണ്‍ വാതകം, വാഹനങ്ങള്‍ വരുത്തിവയ്ക്കുന്നതിനേക്കാള്‍ വലിയ അപകടമാണ് അന്തരീക്ഷത്തിന് വരുത്തിവയ്ക്കുന്നത്. മാംസാവശ്യത്തിനായി കൂടുതല്‍ കന്നുകാലികളെ വളര്‍ത്തുന്നതോടെ അപകടം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ലോകത്തെ എല്ലാവരും വെജിറ്റേറിയന്‍ ഭക്ഷണം ശീലിക്കുകയും, അതുവഴി കന്നുകാലികളുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്താല്‍ ആഗോളതാപനത്തിന്റെ ആഘാതം ഇത്രകണ്ട് ഉണ്ടാവില്ല. ശരീരത്തിലെ കൊളസ്റ്ററോള്‍ നില കുറച്ചു കൊണ്ടുവരാന്‍ സസ്യാഹാരം സഹായിക്കും. അതോടെ, ഹൃദ്രോഗ്ര- ഹൃദയാഘാത സാധ്യതകള്‍ അകലും. ഇതൊക്കെ ശരി- പക്ഷേ, ജീവകം ബി-12 പച്ചക്കറികളികളിലൊന്നും ഇല്ലാത്ത സ്ഥിതിക്ക് ആ അപകടം എങ്ങനെ ഒഴിവാക്കുമെന്നു ചോദിച്ചാല്‍ മറുപടി സിംപിള്‍- വിറ്റാമന്‍ ബി 12 മീനിലും മുട്ടയിലുമുണ്ടല്ലോ! മൃഗങ്ങളെ വെറുതെ വിട്ടേക്കൂ.
24.92°C







