Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന പ്രധാന മരുന്നായ റെംഡെസിവറിൻറെ വിതരണത്തിനുള്ള മാർഗരേഖ തയാറായതായി കേന്ദ്രസർക്കാർ. ഏപ്രിൽ 21 മുതൽ മെയ് 16 വരെയുള്ള കാലയളവിൽ ഏതൊക്കെ സംസ്ഥാനങ്ങൾക്ക് എത്ര അളവിൽ മരുന്ന് നൽകണമെന്ന വിഷയത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. ചട്ടപ്രകാരം മരുന്നുകൾ കൃത്യസ്ഥലത്ത് എത്തുന്നുണ്ടെന്ന് കമ്പനി ഉറപ്പുവരുത്തണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഏപ്രിൽ 21 മുതൽ മെയ് 16 വരെയുള്ള കാലയളവിനിടെ 5,30,0000 ഡോസ് മരുന്ന് വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരുന്നത്. ഓരോ സംസ്ഥാനങ്ങളിലെയും കൊവിഡ് സാഹചര്യം പരിശോധിച്ചാണ് വിതരണത്തിനുള്ള പുതിയ മാർഗരേഖ ഉണ്ടാക്കിയിരിക്കുന്നത്. പുതിയ മാർഗരേഖ രാജ്യമെമ്പാടും റെംഡെസിവറിൻറെ സുഗമമായ വിതരണം ഉറപ്പാക്കുമെന്നും അതിനാൽ ഈ പകർച്ചവ്യാധി സമയത്ത് ഒരു രോഗിക്കും ബുദ്ധിമുട്ട് നേരിടേണ്ടതി വരില്ലെന്നും കേന്ദ്ര മന്ത്രി ഡി.വി സദാനന്ദ പറഞ്ഞു. കൊവിഡ് ബാധിതർക്ക് കുത്തിവയ്‌ക്കുന്ന ആൻറിവൈറൽ മരുന്നാണ് റെംഡെസിവർ.