Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 4,14,188 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോെട രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,14,91,598 ആയി. 3,915 കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ ആകെ മരണസംഖ്യ 2, 34,083 ആയി ഉയർന്നു. 3,31,507 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ 1,76,12,351പേർക്കാണ് രോഗം ഭേദമായത്. രാജ്യത്ത് നിലവിൽ 36,45,164 ആക്‌ടീവ് കേസുകളാണുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻറെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 16,49,73,058 വാക്‌സിനുകൾ വിതരണം ചെയ്‌തു.കഴിഞ്ഞ ദിവസങ്ങളിലെ കൊവിഡ് കണക്കുകളെ അപേക്ഷിച്ച് പ്രതിദിന കൊവിഡ് കേസുകളും മരണവും വർധിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇന്നലെയാണ് പ്രതിദിന കൊവിഡ് കേസുകൾ നാല് ലക്ഷം പിന്നിട്ടത്. 4,12,262 പുതിയ കൊവിഡ് കേസുകളും 3,980 മരണവുമാണ് ഇന്നലെ മാത്രം രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. അതേസമയം ബുധനാഴ്‌ച 3,82,315 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.