Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് വാക്‌സിൻ ക്ഷാമം ജൂലൈ വരെ തുടരുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് തലവൻ അദാർ പൂനവാല. ജൂലൈയോടെ വാക്‌സിൻ ഉൽപ്പാദനം വർധിപ്പിക്കാനാകുമെന്നാണ് വിലയിരുത്തലെന്നും അദാർ പൂനവാല പറഞ്ഞു.

നിലവിൽ 60 മുതൽ 70 മില്ല്യൺ വരെയാണ് ഉൽപാദനം. ജൂലൈയിൽ ഉൽപാദനം 100 മില്ല്യനായി ഉയർത്തും. രാജ്യത്ത് 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ വിതരണം ആരംഭിച്ചതിന് പിന്നാലെയായിരുന്നു അദാർ പൂനവാലയുടെ പ്രതികരണം.രാജ്യത്ത് കൊറോണ വൈറസിന്റെ രണ്ടാംതരംഗം ജനുവരിയിൽ ആരംഭിക്കുമെന്ന് അധികൃതർ കരുതിയിരുന്നില്ല. വ്യാപനം കുറഞ്ഞുവെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് കോവിഡ് വ്യാപനം രൂക്ഷമാകുകയായിരുന്നു. ഓർഡറുകൾ ലഭിച്ചതോടെ വാക്‌സിൻ ഉൽപാദനം വേഗത്തിലായിരുന്നു. വാക്‌സിന് ഓർഡറുകളൊന്നുമുണ്ടായിരുന്നില്ല. അതിനാൽ പ്രതിവർഷം ഒരു ബില്ല്യൺ ഡോസ് വാക്‌സിൻ വേണ്ടിവരുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല -അദാർ പൂനവാല പറഞ്ഞു.

Readers Comment

Add a Comment