Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തിലും ജനിതകമാറ്റം വന്ന വൈറസ് വളരെ പെട്ടന്ന് രോഗ സംക്രമണം നടത്തുമെന്നതിനാലും വോട്ടെണ്ണൽ ദിനത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവർത്തകരും പൊതുജനങ്ങളും എല്ലാവരും ഒരുപോലെ ശ്രദ്ധിക്കേണ്ടതാണ്. തീവ്രവ്യാപന ശേഷിയുള വൈറസ് വകഭേദങ്ങളുടെ വർദ്ധിച്ച സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് സംസ്ഥാനത്ത് കോവിഡ് പ്രതിരോധ നിയന്ത്രണ നടപടികൾ ശക്തമാക്കിയത്. പ്രവർത്തകരും പൊതുജനങ്ങളും വീടിനുള്ളിൽ തന്നെയിരുന്ന് തെരഞ്ഞെടുപ്പ് ഫലം അറിയാൻ ശ്രമിക്കേണ്ടതാണ്. അല്ലെങ്കിൽ വരുന്ന ആഴ്ചകളിൽ മറ്റ് സംസ്ഥാനങ്ങളിൽ കാണുന്നതുപോലെയുള്ള ഗുരുതര സ്ഥിതിവിശേഷത്തിലേക്ക് കേരളത്തെ നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആരിൽ നിന്നും രോഗം പകരുന്ന അവസ്ഥയാണുള്ളത്. അതിനാൽ തിരക്കുള്ള സ്ഥലങ്ങളും ആൾക്കൂട്ടങ്ങളും ഒഴിവാക്കുക, മുഖത്തോട് ശരിയായി ചേർന്നിരിക്കുന്ന വിധത്തിൽ മാസ്‌ക് ധരിക്കുക, കൈകൾ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുക എന്നിവ പ്രതിരോധത്തിന് അത്യാവശ്യമാണ്. അടച്ചിട്ട സ്ഥലങ്ങൾ ഏറെ ആപത്താണ്. വായുവിലുള്ള ചെറിയ കണങ്ങളിൽ കൂടി വൈറസ് പകരുന്നതിനാൽ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഇടപെടുന്ന എല്ലാവരും ഡബിൾ മാസ്‌ക് ധരിക്കേണ്ടതാണ്. സംസ്ഥാനത്ത് വ്യാപനത്തിലുള്ള സാർസ് കൊവ് 2 ബി.1.1.7നെയും ബി.1.617നെയും പ്രതിരോധിക്കുവാൻ ഇപ്പോൾ നൽകിവരുന്ന വാക്‌സിനുകൾക്ക് ശേഷിയുണ്ട്. എന്നാൽ ബഹുഭൂരിപക്ഷം ആൾക്കാരും വാക്‌സിൻ എടുക്കാത്ത സ്ഥിതിക്ക് ഏറെ ശ്രദ്ധിക്കേണ്ടതാണ്.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ
· മൂക്കും വായും മൂടുന്ന വിധത്തിൽ മാസ്‌ക് ധരിക്കണം
· മാസ്‌കിൽ ഇടയ്ക്കിടെ സ്പർശിക്കരുത്
· സംസാരിക്കുമ്പോൾ മാസ്‌ക് താഴ്ത്തി ഇടരുത്
· അണുവിമുക്തമാക്കാത്ത കൈകൾ കൊണ്ട് കണ്ണ്, വായ്, മൂക്ക് എന്നിവിടങ്ങളിൽ സ്പർശിക്കരുത്
· അടുത്തുള്ള ആളുമായി രണ്ടു മീറ്റർ അകലം പാലിക്കുക
· ഗ്ലൗസ്, ഫെയ്‌സ് ഷീൽഡ് എന്നിവ ധരിക്കുന്നത് അഭികാമ്യം
· കൂട്ടം കൂടി നിൽക്കരുത്
· കൈകൾ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുക
· പൊതു ഇടങ്ങളിൽ സ്പർശിക്കേണ്ടി വന്നാൽ ഉടനടി കൈകൾ അണുവിമുക്തമാക്കണം
· ശുചിമുറികൾ ഉപയോഗിച്ച ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക
· ശുചിമുറികളിൽ കയറുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണം
· ഭക്ഷണ സാധനങ്ങൾ, കുടിവെള്ളം, പേന തുടങ്ങിയവ കൈമാറരുത്
· സർക്കാർ മാർഗ നിർദ്ദേശങ്ങൾ പാലിക്കുക
വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധയ്ക്ക്
· കോവിഡ് 19 മാനദണ്ഡങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണം
· വോട്ടെണ്ണൽ കേന്ദ്രങ്ങൾ തലേദിവസം അണുവിമുക്തമാക്കണം
· കൗണ്ടിംഗ് ടേബിളുകൾ സാമൂഹ്യ അകലം പാലിക്കത്തക്കവിധം സജ്ജമാക്കണം
· കൗണ്ടിംഗ് ഓഫീസർമാർ നിർബന്ധമായും കയ്യുറ, ഡബിൾ മാസ്‌ക്, ഫെയ്‌സ് ഷീൽഡ് എന്നിവ ഉപയോഗിക്കണം
· ഹാളിൽ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും സാനിറ്റൈസർ നിർബന്ധമായും ഉപയോഗിക്കണം
· ഹാളിനകത്തുള്ള സ്ഥാനാർത്ഥികൾ, കൗണ്ടിങ് ഏജന്റുമാർ എന്നിവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം
· പോളിംഗ് ചുമതലയ്ക്കു ശേഷം തിരികെ വീട്ടിലെത്തി വസ്ത്രം സോപ്പ് വെള്ളത്തിൽ മുക്കി വെച്ച് കുളിച്ചതിനു ശേഷം മാത്രമേ കുടുംബാംഗങ്ങളുമായി ഇടപഴകാവൂ
24.92°C







