Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇസഞ്ജീവനിയിൽ സ്‌പെഷ്യാലിറ്റി ഒപികൾ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കോവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാൻ കഴിയുന്നതാണ് ഇ സഞ്ജീവനി. സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ഉൾപ്പടെ 35ൽ പരം വിവിധ ഒ.പി. സേവനങ്ങളാണ് ഇ സഞ്ജീവനി വഴി നൽകുന്നത്.
തുടർ ചികിത്സയ്ക്കും കോവിഡ് രോഗികൾക്കും ഐസൊലേഷനിലുള്ളവർക്കും ഗൃഹ സന്ദർശനം നടത്തുന്ന പാലിയേറ്റീവ് കെയർ സ്റ്റാഫുകൾക്കും ഉൾപ്പെടെ എല്ലാവർക്കും ഇ സഞ്ജീവനി വഴി ഡോക്ടർമാരുടെ സേവനം തേടാവുന്നതാണ്. ഹോം ഐസൊലേഷനിൽ കഴിയുന്നവർക്ക് എന്തെങ്കിലും രോഗ ലക്ഷണം ഉണ്ടായാൽ അവഗണിക്കാതെ ഇ സഞ്ജീവനിയിൽ വിളിച്ച് സംശയങ്ങൾ ദൂരികരിക്കേണ്ടതാണ്. ഇതിലൂടെ വേണ്ട റഫറൻസും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതുണ്ടോയെന്നും മനസിലാക്കാൻ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
എല്ലാ ദിവസവും രാവിലെ 8 മണി മുതൽ രാത്രി 8 മണിവരെയാണ് ജനറൽ ഒപി പ്രവർത്തിക്കുന്നത്. ഏത് വിധത്തിലുള്ള അസുഖങ്ങൾക്കും ചികിത്സ സംബന്ധമായ സംശയങ്ങൾക്കും സേവനം തേടാം. സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ആവശ്യമുള്ളവരെ അതാത് വിഭാഗങ്ങളിലേക്ക് റഫർ ചെയ്യുന്നു. ശിശുരോഗ വിഭാഗം ഒപി (തിങ്കൾ മുതൽ ശനിവരെ രാവിലെ 8 മുതൽ 6 മണിവരെ), സൈക്യാട്രി ഒപി (തിങ്കൾ മുതൽ ശനിവരെ വരെ രാവിലെ 9 മുതൽ 8 വരെ), കോവിഡ് ഒപി (എല്ലാ ദിവസവും രാവിലെ 8 മണി മുതൽ രാത്രി 8 വരെ), ഡി.ഇ.ഐ.സി. ഒ.പി. (തിങ്കൾ മുതൽ വെള്ളിവരെ 10 മുതൽ 4 വരെ)
കൗമാര ക്ലിനിക്ക് (തിങ്കൾ മുതൽ വെള്ളിവരെ 9:30 മുതൽ 3 വരെ) ജനറൽ സർജറി ഒപി (എല്ലാ ദിവസവും രാവിലെ 9 മണി മുതൽ രാത്രി 8 വരെ) അസ്ഥിരോഗ ഒപി (ഞായർ, വെള്ളി രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ) നെഞ്ച് രോഗ/ ശ്വാസകോശ രോഗ ഒപി (എല്ലാ ദിവസവും രാവിലെ 9 മുതൽ 1 മണി വരെ) ത്വക്‌രോഗ ഒപി (തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ 1 മണി വരെ) ഗൈനക്കോളജി വിഭാഗം ഒപി (തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ 1 മണി വരെ) ജനറൽ മെഡിസിൻ വിഭാഗം (എല്ലാ ദിവസവും രാവിലെ 9 മുതൽ 1 മണി വരെ) ഇ.എൻ.ടി. ഒപി (എല്ലാ ദിവസവും രാവിലെ 9 മുതൽ 1 മണി വരെ) കാർഡിയോളജി ഒപി (വെള്ളിയാഴ്ച 9 മുതൽ 1 മണി വരെ) തുടങ്ങിയ സ്‌പെഷ്യാലിറ്റി ഒപികളും പ്രവർത്തിക്കുന്നു.
കേരളത്തിലെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്തമായ പല സ്ഥാപനങ്ങളും ഇ സഞ്ജീവനി വഴി സേവനങ്ങൾ നൽകി വരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡയബെറ്റിക്‌സ് തിരുവനന്തപുരം (ചൊവ്വ, വെള്ളി ഉച്ചയ്ക്ക് 2 മുതൽ 4.15 വരെ), ഇംഹാൻസ് കോഴിക്കോട് (ചൊവ്വാഴ്ച രാവിലെ 10 മുതൽ 12 വരെ), ആർസിസി തിരുവനന്തപുരം (ചൊവ്വ, വെള്ളി ഉച്ചയ്ക്ക് 2 മുതൽ 4.15 വരെ), കൊച്ചിൻ കാൻസർ സെന്റർ (ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ 9 മുതൽ 1 മണി വരെ), മലബാർ കാൻസർ സെന്റർ തലശേരി (തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 3 മുതൽ 4 വരെ) തുടങ്ങിയ സ്ഥാപനങ്ങളുടെ ഒപി സേവനങ്ങളും ലഭ്യമാണ്. 20 ഓളം സേവനങ്ങളാണ് ഈ വിഭാഗങ്ങളിൽ നിന്നും ലഭ്യമാകുന്നത്.
നേത്രരോഗ വിഭാഗം ഒപി, പാലിയേറ്റീവ് ആന്റ് ഓങ്കോളജി വിഭാഗം ഒപി, ദന്തരോഗ വിഭാഗം ഒപി, ഹീമോഫീലിയ ഒപി തുടങ്ങിയ സ്‌പെഷ്യാലിറ്റി ഒപികളും ഉടൻ തന്നെ ഇ സഞ്ജീവനിയിൽ ആരംഭിക്കുന്നതാണ്.
24.92°C







