Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:47 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പതിനെട്ട് വയസിന് മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും. എന്നാൽ വിതരണം എന്ന് മുതലാണെന്നുള്ളതിൽ വ്യക്തതയില്ല. ഇന്ന് വൈകുന്നേരം നാല് മണി മുതൽ കൊവിൻ ആപ്പിലൂടെ രജിസ്റ്റർ ചെയ്യാം. 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകുന്നതിന് കേരളത്തിനടക്കം അധിക ഡോസ് വാക്‌സിൻ ആവശ്യമാണ്. എന്നാൽ കേന്ദ്രസർക്കാർ നിലവിൽ നൽകുന്ന വാക്‌സിൻ 45 വയസിന് മുകളിലുള്ളവർക്കാണ് നൽകാൻ കഴിയുക.സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് മാത്രമാണ് 18 മുതൽ 45 വയസുവരെ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാനത്തിന് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ല. മെയ് 15ന് ശേഷം മാത്രമേ വാക്‌സിൻ നൽകാൻ കഴിയുകയുള്ളൂവെന്നാണ് വാക്‌സിൻ നിർമാണ കമ്പനികളുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് ലഭിച്ച മറുപടി.സ്വകാര്യ സംവിധാനത്തിൽ നിന്നുള്ള വാക്‌സിൻ വിതരണത്തിൻറെ മാനദണ്ഡവും ഇതുവരെ വ്യക്തമായിട്ടില്ല. കേരളത്തിൽ വാക്‌സിൻ സൗജന്യമാണെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇത് ലഭ്യമാക്കുന്നതിന് മുൻഗണന ക്രമം അടക്കം തീരുമാനിക്കേണ്ടതുണ്ട്. അതിനാൽ 18 വയസിന് മുകളിലുള്ളവർക്ക് മെയ് ഒന്ന് മുതൽ വാക്‌സിൻ വിതരണം ചെയ്യുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനം നടപ്പിലാകില്ല.

Readers Comment

Add a Comment