Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:48 am
  • 10th August, 2026
  • Overcast Clouds
22.95°C22.95°C
  • Humidity: 97 %
  • Wind: 1.09 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 റഷ്യൻ നിർമിത വാക്സിനായ ‘സ്പുട്നിക് വി’യുടെ ആദ്യ ബാച്ച് ഇന്ത്യയിൽ ശനിയാഴ്ച എത്തും. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് മേധാവി കിറിൽ ദിമിത്രീവ് ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് മഹാമാരിയെ മറികടക്കാൻ റഷ്യൻ വാക്സിൻ ഇന്ത്യയെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

‘സ്പുട്നിക് വി’ ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്. വിദഗ്ധ സമിതിയുടെ നിർദേശ പ്രകാരം അടിയന്തര ഉപയോഗത്തിനായിരുന്നു അനുമതി. ‘സ്പുട്നിക് വി’ എത്തുന്നതോടെ രാജ്യത്തെ വാക്സിൻ ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Readers Comment

Add a Comment