Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 10:22 pm
  • 30th April, 2025
  • Overcast Clouds
25.56°C25.56°C
  • Humidity: 94 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ലോക്ക് ഡൗൺ പരിഗണിക്കണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടന. രോഗ വ്യാപനം മൂലം ലോക്ക്ഡൗൺ നടപ്പാക്കുന്നത് ഉചിതമാകുമെന്നാണ് കേരളം ഗവൺമെൻറ് മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ സർക്കാറിന് നൽകിയ നിർദേശങ്ങളിലുള്ളത്. സംഘടന നിയോഗിച്ച വിദഗ്‌ധ സമിതി തയാറാക്കിയ 15 നിർദേശങ്ങളാണ് സർക്കാറിന് സമർപ്പിച്ചിരിക്കുന്നത്.സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ലോക്ക് ഡൗൺ പരിഗണിക്കണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടന. രോഗ വ്യാപനം മൂലം ലോക്ക്ഡൗൺ നടപ്പാക്കുന്നത് ഉചിതമാകുമെന്നാണ് കേരളം ഗവൺമെൻറ് മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ സർക്കാറിന് നൽകിയ നിർദേശങ്ങളിലുള്ളത്. സംഘടന നിയോഗിച്ച വിദഗ്‌ധ സമിതി തയാറാക്കിയ 15 നിർദേശങ്ങളാണ് സർക്കാറിന് സമർപ്പിച്ചിരിക്കുന്നത്.

മെഡിക്കൽ കോളജുകളിൽ അത്യാസന്ന നിലയിലുള്ള കൊവിഡ് രോഗികളെ മാത്രം ചികിത്സിക്കണമെന്ന നിർദേശവും കെജിഎംസിടിഎ മുന്നോട്ട് വച്ചിട്ടുണ്ട്. കൂടാതെ തീവ്രത കുറഞ്ഞ കൊവിഡ് കേസുകൾ ചികിത്സിക്കാതെ അത്യാസന്നരും ഓക്‌സിജൻ / വെൻറിലേറ്റർ ആവശ്യമായ രോഗികളെ മാത്രം പ്രവേശിപ്പിക്കുക എന്നുള്ളതാണ് സംഘടനയുടെ നിർദേശം.ഒപിയിലേക്കുമുള്ള സാധാരണ രോഗങ്ങൾക്കുള്ള ചികിത്സകൾ പൂർണമായും ഓൺലൈൻ ആയോ ചെറിയ ആശുപത്രികൾ മുഖേനയോ നൽകുക, ഡോക്ടർമാരെ സെക്കണ്ടറി / പ്രൈമറി കെയർ സെൻററുകളിൽ വിന്യസിക്കരുതെന്നും കെജിഎംസിടിഎ ആവശ്യപ്പെട്ടിട്ടുണ്ട്.കൊവിഡ് ചികിത്സ സംബന്ധിച്ചുള്ള ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനായി മെഡിക്കൽ കോളജിൽ വാർ റൂം തുടങ്ങുകയും ഐസിയു, ഓക്‌സിജൻ ബെഡ് എന്നിവയെ പറ്റിയുള്ള വിവരങ്ങൾ തത്സമയം മനസ്സിലാക്കി ചികിത്സാ സംവിധാനങ്ങളെ ഏകോപിപ്പിക്കുക, നേസൽ ഓക്‌സിജനും വെൻറിലേറ്ററുകളും പുതിയതായി ലഭ്യമാക്കണമെന്നും സംഘടന അഭ്യർത്ഥിച്ചിട്ടുണ്ട്.ഇതുവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ മാത്രം 200 ഇൽ പരം ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യപ്രവർത്തകർക്ക് ആവശ്യം വന്നാൽ ഐസിയു ഉൾപ്പടെ ഉള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കണമെന്നും കൊവിഡ് ബാധിച്ചു സ്ഥിരമായ വൈകല്യങ്ങൾ സംഭവിക്കുന്ന ജീവനക്കാർക്ക് കൊവിഡ് പ്രത്യേക ഡിസബിലിറ്റി ഇൻഷുറൻസ് നടപ്പിലാക്കണം എന്നും നിർദേശമുണ്ട്.വൃക്ക സംബന്ധമായ രോഗങ്ങളുള്ളവരിൽ കൊവിഡ് മരണനിരക്ക് വളരെ കൂടുതലാണ് ഇത് കുറക്കാൻ ഡയാലിസിസ് സംവിധാനങ്ങൾ വർധിപ്പിക്കുക, മെഡിക്കൽ/ പിജി വിദ്യാർഥികളുടെ പരീക്ഷകൾ വൈകിക്കരുതെന്നും, കരാർ അടിസ്ഥാനത്തിൽ അടിയന്തരമായി റസിഡൻറ് ഡോക്ടർമാർ , നേഴ്‌സ്, ഗ്രേഡ് 1 ഗ്രേഡ് 2 അറ്റൻഡർ മാർ, ക്ലീനിങ് ജീവനക്കാർ, മെഡിക്കൽ സോഷ്യൽ വർക്കർമാർ എന്നിവരെ നിയമിക്കണമെന്നും കെജിഎംസിടിഎ ആവശ്യപ്പെട്ടു.മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കുമാണ് കെജിഎംസിടിഎ നിർദേശങ്ങൾ സമർപ്പിച്ചിരിക്കുന്നത്.

Readers Comment

Add a Comment