Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശ്വാസകോശം സ്പോഞ്ചു പോലെയാണ്.... സിനിമ തുടങ്ങുമ്പോൾ വരുന്ന ഈ പരസ്യത്തിലെ വാചകം മാത്രമല്ല ഈ പരസ്യം മുൻപോട്ടു വെക്കുന്ന സന്ദേശവും മുന്നറിയിപ്പും എല്ലാം ഇപ്പോൾ എല്ലാവർക്കും കോമഡി ആയി തുടങ്ങി . എത്ര കോമഡി ആക്കിയാലും ഭയപ്പെടുത്തുന്ന ആ വസ്തുതയെ വിസ്മരിച്ചു മുന്നോട്ടു പോയാൽ വലിയ വിലകൊടുക്കേണ്ടി വരും ! വലിയ വില !
പുകവലിക്കുന്നവർക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എല്ലാവർക്കും അറിവുള്ളതാണ് എന്നാൽ പാസ്സീവ് സ്‌മോക്കിങ് അഥവാ സെക്കന്റ് ഹാൻഡ് സ്‌മോക്കിങ് എന്നറിയപ്പെടുന്ന , പുകവലിക്കുന്നവർ കാരണം മാരക രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാനിടയുള്ള കാര്യവും അതിന്റെ ഭീകരതയും പലർക്കും അറിയില്ല . അറിവുള്ളവർ അതിനു വേണ്ട പ്രാധാന്യം കൊടുക്കുന്നുമില്ല .
ഒരാൾ പുകവലിക്കുമ്പോൾ ഉണ്ടാകുന്ന പുക പരിസരത്തുള്ളവരിലേക്ക് എത്തുകയും അവർ ആ വിഷാംശമുള്ള പുക തന്റേതല്ലാത്ത കാരണത്താൽ ശ്വസിക്കേണ്ടി വരുകയും ചെയ്യുന്ന അവസ്ഥയായെയാണ് സെക്കന്റ് ഹാൻഡ് സ്‌മോക്കിങ് അഥവാ പാസീവ് സ്‌മോക്കിങ് എന്ന് പറയുന്നത് . കുട്ടികളിലും മുതിർന്നവരിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഇവ സൃഷ്ടിക്കുന്നത് . പുകവലിക്കുന്നവരേക്കാൾ കൂടുതൽ സമീപത്തുള്ളവരിലേക്ക് അതിന്റെ ദുരിതം ചെന്നെത്തുന്നു എന്നതാണ് യാഥാർഥ്യം . ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്രതിവർഷം നാലായിരത്തി നാന്നൂറോളവും പേര് സെക്കന്റ് ഹാൻഡ് സ്‌മോക്കിങ് കാരണം മരണപ്പെടുന്നു . അതിൽ നാന്നൂറ് പേര് കുട്ടികളാണെങ്കിൽ നാലായിരത്തോളം വരുന്ന മുതിർന്നവരും ഉണ്ട്. പ്രീമച്വർ ഡെത്ത് അഥവാ ആയുസെത്തും മുൻപുള്ള മരണം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത് . ടോല്ലുവിൻ, കാർബൺ മോണോക്ക്സൈഡ് , അമോണിയ , കാഡ്മിയം , ആർസെനിക്, ടാർ എന്നിങ്ങനെ നൂറുകണക്കിന് മാരക രാസവസ്തുക്കളാണ് സിഗരറ്റിൽ അടങ്ങിയിട്ടുള്ളത് . അമോണിയ ബാത്രൂം ക്‌ളീനറിലും , ആർസെനിക് എലിവിഷത്തിലും , കാഡ്മിയം ബാറ്റെറികളിലും ഒക്കെ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് . ഈ മാരകവിഷങ്ങൾ കൂടിക്കലർന്ന പുക സ്പോഞ്ചു പോലുള്ള നമ്മുടെ ശ്വാസകോശം വലിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതം പ്രത്യേകം വിശദീകരിക്കേണ്ടതില്ലല്ലോ .
ജോലി സ്ഥലത്തും മറ്റു പൊതു ഇടങ്ങളിലും വെച്ച് നമ്മൾ പോലും അറിയാതെ നമ്മളും പുകവലിക്കുന്ന സാഹചര്യമാണ് ഇപ്പോളുള്ളത് .വികസിത രാജ്യങ്ങളിൽ മിക്ക സ്ഥാപനങ്ങളിലും, നമ്മുടെ നാട്ടിലെ മികച്ച കോർപ്പറേറ്റ് സ്ഥാപനങ്ങളിലും വർക്ക് പ്ലെയിസ് സ്‌മോക്കിങ് കാരണമുണ്ടാകുന്ന ആരോഗ്യവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പുകവലി നിയന്ത്രിക്കാൻ വേണ്ട ബോധ വൽക്കരണ പരിപാടികളും പോളിസികളും സ്വീകരിക്കാറുണ്ട് . എംപ്ലോയീസിന് പ്രത്യേകം നിർദ്ധേശങ്ങളും നൽകാറുണ്ട് എന്നാൽ അത്രത്തോളം നിലവാരത്തിലേക്ക് എത്താത്ത സാഹചര്യമാണ് ഇവിടെ അധികം തൊഴിലിടങ്ങളിലും ഉള്ളത് . തൊഴിലിടങ്ങളിൽ പുകവലി തടയേണ്ട ആവശ്യകതകൾ പലതാണ് . അതിൽ ഏറ്റവും പ്രധാനം പുകവലിക്കാത്തവരെ ബുദ്ധിമുട്ടിക്കുകയും അവർക്ക് കാൻസർ പോലുള്ള മാരക രോഗങ്ങൾ ഉണ്ടാകാൻ കാരണമായേക്കാം എന്നുള്ളതുമാണ് . അത് മാത്രമല്ല പുകവലി , ജോലിയിലുള്ള ശ്രദ്ധകുറയാനും ഉൽപ്പാദനശേഷി കുറയ്ക്കാനും കാരണമാകും അതോടൊപ്പം അതിൽ നിന്നുണ്ടാകുന്ന ചൂടും അലക്ഷ്യമായ ഉപയോഗവും തീപിടുത്തം പോലുള്ള വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും .
പുകവലിക്കുമ്പോൾ ഉണ്ടാക്കുന്ന പുകയിലെ മാരക രാസവസ്തുക്കൾ ഫാക്ടറിപോലുള്ള തൊഴിലിടങ്ങളിൽ മറ്റു രാസവസ്തുക്കളുമായി ചേർന്ന് വലിയ അപകടങ്ങളും നാശനഷ്ടങ്ങളും ഉണ്ടാക്കാം .
വീടുകളിൽ വെച്ച് പുക വലിക്കുമ്പോൾ നിരപരാധികളായ മറ്റു കുടുബാംഗങ്ങളെ കൂടി രോഗാവസ്ഥയിലേക്ക് തള്ളി വിടുകയാണ് നിങ്ങൾ ചെയ്യുന്നത് , അതിൽ കുട്ടികളും ഉൾപ്പെടുന്നു എന്നുള്ളത് വേദനിപ്പിക്കുന്ന യാഥാർഥ്യമാണ് . ഗർഭിണികളിലും ജനിക്കാൻ പോകുന്ന കുട്ടികളിലും സെക്കന്റ് ഹാൻഡ് സ്‌മോക്കിങ് മാരകമായ തകരാറുകൾ സൃഷ്ടിക്കും . മുച്ചുണ്ട് പോലുള്ള ഗുരുതര വൈകല്യങ്ങൾക്കും കാരണമാകുന്നുണ്ട് . ഭർത്താവിന്റെ പുകവലിശീലം കാരണം തൊണ്ടയിൽ കാൻസർ വരുകയും ശബ്ദം എന്നന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്ത വീട്ടമ്മയുടെ കേസ് ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട് . തൊണ്ടയിലെ തുറന്ന മുറിവുമായി ശിഷ്ട ജീവിതം ജീവിക്കുകയാണവർ ഇന്ന് . അവരെ പോലെ തങ്ങളുടേതല്ലാത്ത തെറ്റിന് വലിയ വിലകൊടുക്കേണ്ടിവന്നവർ ധാരാളമുണ്ട് . പുക വലിക്കരുത്..... വലിക്കാൻ അനുവദിക്കരുത് !
24.92°C







