Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:27 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് മെഡിക്കൽ ഓക്സിജൻ ക്ഷാമം രൂക്ഷം. രോഗവ്യാപനം തീവ്രമായ സംസ്ഥാനങ്ങളിൽ ഓക്സിജൻ സിലിണ്ടറുകളുടെ വില മൂന്നിരട്ടിയായി വർധിച്ചു. മെഡിക്കൽ ഓക്സിജൻ ഉപയോഗം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരട്ടിയിൽ ഏറെയായി വർധിച്ചു. മെഡിക്കൽ ഓക്സിജന്റെ ഉപഭോഗം പ്രതിദിനം 750 ടണ്ണിൽ നിന്നും 2700 ടൺ ആയാണ് വർധിച്ചിരിക്കുന്നത്. ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മെഡിക്കൽ ഓക്സിജന് കടുത്ത ക്ഷാമം നേരിടുന്നുണ്ട്.

മുംബൈയിൽ ജംബോ ഓക്സിജൻ സിലിണ്ടറുകളുടെ വില 250 രൂപയിൽ നിന്നും 900 ആയി ഉയർന്നു. സമാനമായി മറ്റു സംസ്ഥാനങ്ങളിലും വിലയിൽ വലിയ വർധനവ് ഉണ്ടയായിട്ടുണ്ട്. ഓക്സിജൻ ക്ഷാമം പരിഹരിക്കാനായി 50000 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു.

ആരോഗ്യ- വിദേശകാര്യ മന്ത്രാലയങ്ങൾ സംയുക്തമായാണ് നീക്കങ്ങൾ നടത്തുന്നത്. മഹാരാഷ്ട്ര സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ക്രായോജെനിക് ടാങ്കറുകൾ ട്രെയിനുകളിൽ കൊണ്ടുപോകാൻ തീരുമാനിച്ചു. റെംഡെസിവിർ, കൊവിഡ് വാക്സിൻ എന്നിവയ്ക്കും കടുത്ത ദൗർലഭ്യം നേരിടുന്നുണ്ട്.

Readers Comment

Add a Comment