Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:47 am
  • 19th April, 2024
  • Broken Clouds
28.73°C28.73°C
  • Humidity: 79 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കുകൾ ദിനം പ്രതി വർധിക്കുന്നു. തുടർച്ചയായ ആറാം ദിവസമാണ് കൊവിഡ് കണക്ക് വർധിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,61,736 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,36,89,453 ആയി ഉയർന്നു.

879 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,71,058 ആയി. നിലവിൽ 12,64,698 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 97,168 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,22,53,697 ആയി ഉയർന്നു. ഇതുവരെ 10,85,33,085 പേരാണ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.മഹാരാഷ്‌ട്രയാണ് രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്ക് രേഖപ്പെടുത്തന്ന സംസ്ഥാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്‌ട്രയിൽ 51,751 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 258 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 34,58,996 ആണ്. സംസ്ഥാന സർക്കാരിൻറെ കണക്കുകൾ പ്രകാരം 5,64,746 കൊവിഡ് രോഗികളാണ് ഇവിടെയുള്ളത്. മഹാരാഷ്‌ട്രയിലെ പുതിയ കൊവിഡ് കണക്കുകളിർ 6,905 എണ്ണം മുംബൈയിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മുംബൈയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോൾ 5,27,119 ആണ്.പൂനെ ജില്ലയിൽ 9,621പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 6,58,014 ആയി. ഡൽഹിയിൽ 11,491 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയും 72 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. കർണാടകയിൽ തിങ്കളാഴ്‌ച 9,579 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 52 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും 2,767 പേർ രോഗമുക്തി നേടുകയും ചെയ്‌തു. തമിഴ്‌നാട്ടിൽ തിങ്കളാഴ്‌ച 6,711 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 19 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.കഴിഞ്ഞ 24 മണിക്കൂറിനിടെ ഗുജറാത്തിൽ 6,021പോർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 2,854 പേർ രോഗമുക്തി നേടുകയും 55 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. സംസ്ഥാനത്തെ ആക കൊവിഡ് രോഗികളുടെ എണ്ണം 3,53,516 ആണ്. രാജസ്ഥാനിൽ തിങ്കളാഴ്‌ച 5,771പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 1,291 പേർ രോഗമുക്തി നേടുകയും 25 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തതായാണ് കണക്കുകൾ. സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,69,564 ആയി ഉയർന്നു.കേരളത്തിൽ 5,692 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 2,474 പേർ രോഗമുക്തി നേടുകയും 11പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. നിലവിൽ സംസ്ഥാനത്ത് 47,596 കൊവിഡ് രോഗികളാണ് ഉള്ളത്. അതേ സമയം ആന്ധ്രയിൽ 3,263 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 11പേർ കൊവിഡ് ബാധിച്ച് മരിക്കുകയും 1,091പേർ രോഗമുക്തി നേടുകയും ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 9,28,664 ആയി ഉയർന്നു.ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ കൊവിഡ് വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 948 ആണ്.

Readers Comment

Add a Comment