Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മഹാരാഷ്ട്രയിൽ വാക്സിൻ തീർന്നുകൊണ്ടിരിക്കുന്നുവെന്ന് മുംബൈ മേയർ. മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലാണ് വാക്സിൻ തീരുന്നത് സംബന്ധിച്ച് മേയർ തന്നെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരുലക്ഷത്തിനടുത്ത് കോവിഷീൽഡ് വാക്‌സിൻ മാത്രമാണ് ഇനി ശേഷിക്കുന്നതെന്നാണ് മേയർ കിഷോറി പെഡ്‌നേക്കർ പറഞ്ഞിരിക്കുന്നത്.
'കൂടുതൽ ഡോസുകളും സർക്കാർ ആശുപത്രികൾക്കാണ് നൽകുന്നത്. നമ്മുടെ കൈയിൽ ഇനി ഒരു ലക്ഷത്തോളം കോവിഷീൽഡ് ഡോസുകളാണ് അവശേഷിക്കുന്നത്. വാക്‌സിൻ അപര്യാപ്തതയുണ്ട്. ഇക്കാര്യം സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടൊപ്പെ കേന്ദ്രത്തോടും മുഖ്യമന്ത്രിയോടും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്.' മേയർ പറഞ്ഞു.
45 വയസ്സിന് മുകളിൽ പ്രായമുളളവർക്ക് വാക്‌സിൻ നൽകുന്നതിനായി ആവശ്യമായ വാക്‌സിൻ നൽകണമെന്ന് അവർ കേന്ദ്രത്തോട് അഭ്യർഥിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ പ്രതിഷേധമുയർത്തരുതെന്ന് വ്യാപാരികളോട് മേയർ ആവശ്യപ്പെട്ടു. വ്യാപാരികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെ കുറിച്ച് തനിക്ക് അറിയാം എന്നാൽ നിലവിലെ സാഹചര്യത്തിൽ മറ്റുമാർഗങ്ങളില്ല. വ്യാപാരികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ നേരിടാൻ മുഖ്യമന്ത്രി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേസുകൾ വർധിച്ചതിനെ തുടർന്ന് ശനി-ഞായർ ദിവസങ്ങളിൽ മഹാരാഷ്ട്ര കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.
24.92°C







