Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:19 pm
  • 15th March, 2026
  • Clear Sky
29.68°C29.68°C
  • Humidity: 60 %
  • Wind: 3.38 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുഖത്തെ ഏറ്റവും ആകര്‍ഷകമായ അവയവമാണ് കണ്ണുകള്‍. ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യവും ഊര്‍ജ്ജസ്വലതയും കണ്ണുകളില്‍ അറിയാം. ശരീരം ക്ഷീണിക്കുമ്പോള്‍ കണ്ണുകളും തളരും. മുഖത്തിന്റെ തിളക്കം കൂട്ടാന്‍ ക്രീമുകളോ ഫേസ് പായ്‌ക്കോ സഹായിക്കുമെങ്കില്‍ കണ്ണുകളുടെ തിളക്കത്തിനും ആരോഗ്യത്തിനും ശ്രദ്ധാപൂര്‍വകമായ പരിചരണം തന്നെ വേണം.

1. ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ക്കു പുറമേ ബ്രോക്കോളി, കാരറ്റ്, മധുരക്കിഴങ്ങ് തുടങ്ങി നിറമുള്ള പച്ചക്കറികള്‍ ധാരാളം കഴിക്കുക. കണ്ണുകളുടെ അവശ്യ പോഷത്തിനു വേണ്ടുന്ന ഘടകങ്ങളെല്ലാം ഇവയില്‍ അടങ്ങിയിട്ടുണ്ട്. കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ച സംബന്ധമായ തകരാറുകളെ പ്രതിരോധിക്കാനും ഇത് സഹായിക്കും.

2. സണ്‍ഗ്‌ളാസ് ധരിക്കുന്നത് സ്‌റ്റൈലിനു വേണ്ടി മാത്രമല്ല. കടുത്ത ചൂടില്‍ നിന്നും പൊടിയില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കാന്‍ കൂടിയാണ് സണ്‍ ഗ്‌ളാസുകള്‍. സൂര്യരശ്മികളിലെ അപകടകാരികളായ അള്‍ട്രാ വയലറ്റ് വികിരണങ്ങള്‍ ചര്‍മ്മത്തിന് ദോഷമുണ്ടാക്കുമ്പോള്‍, കണ്ണുകള്‍ക്ക് അവ എത്രമാത്രം പ്രശ്‌നമുണ്ടാക്കുമെന്ന് ഊഹിക്കാമല്ലോ.

3. കണ്ണുകള്‍ വരണ്ടുപോകാതെ സൂക്ഷിക്കുന്നത് നേത്ര സംരക്ഷണത്തിന്റെ ആദ്യപാഠമാണ്. കണ്ണുകളെ ഈര്‍പ്പമുള്ളതാക്കി സൂക്ഷിക്കാന്‍ ശരീരത്തിന് സ്വയംനിയന്ത്രിത സംവിധാനമുണ്ടെങ്കിലും അമിത ജോലിഭാരവും മാനസിക സംഘര്‍ഷവും മൂലം പലപ്പോഴും കണ്ണുകള്‍ വരണ്ടുപോകും. ഇടയ്ക്കിടെ കണ്ണുകള്‍ തണുത്ത വെള്ളത്തില്‍ കഴുകുകയും, ഓരോ മണിക്കൂറിലും അഞ്ചു മിനിട്ട് വീതം കണ്ണുകള്‍ അടച്ചിരുന്ന അവയ്ക്ക് വിശ്രമം നല്‍കുകയും ചെയ്യുന്നതാണ് പരിഹാരം.

4. കണ്ണുകള്‍ക്കുള്ളില്‍ വിരല്‍കൊണ്ട് തൊടരുത്. കണ്ണില്‍ പൊടിയോ കരടോ പോയാല്‍  തിരുമ്മരുത്. കണ്ണുകളില്‍ തൊടുന്നതും, അന്യവസ്തുക്കള്‍ കണ്ണില്‍പ്പെട്ടാല്‍ അമര്‍ത്തി തിരുമ്മുന്നതും കോര്‍ണിയയില്‍ പോറലുകള്‍ വീഴാന്‍ ഇടയാക്കും. ഇത് കാഴ്ച തകരാറുകള്‍ക്ക് വഴിവയ്ക്കുകയും ചെയ്യും. ധാരാളം ശുദ്ധജലം ഉപയോഗിച്ച് കഴുകിയിട്ടും കണ്ണിലെ അസ്വസ്ഥത മാറുന്നില്ലെങ്കില്‍ ഡോക്ടറെ കാണുക.

5. കണ്ണുകളുടെ കാര്യത്തില്‍ സ്വയം ചികിത്സ നിര്‍ബന്ധപൂര്‍വം ഒഴിവാക്കുക. മറ്റൊരാള്‍ക്ക് പ്രിസ്‌ക്രൈബ് ചെയ്ത തുള്ളിമരുന്നോ, നിങ്ങള്‍തന്നെ നിശ്ചയിക്കുന്ന മരുന്നുകളോ കണ്ണില്‍ പ്രയോഗിക്കരുത്. പഴക്കംചെന്ന ഐ ഡ്രോപ്‌സ് ഒരു കാരണവശാലും ഉപയോഗിക്കരുത്.

6. പകല്‍നേരം കംപ്യൂട്ടറില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നവരുടെ കണ്ണുകള്‍ വൈകുന്നേരമാകുമ്പോഴേക്കും തളരും. നേത്രനാഡികള്‍ക്കു സംഭവിക്കുന്ന ഈ തളര്‍ച്ച മാറ്റാന്‍ അവയ്ക്ക് തണുപ്പു നല്‍കുകയാണ് വേണ്ടത്. ഉപയോഗിച്ച ടീ ബാഗുകള്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് കണ്‍പോളകള്‍ക്കു മീതെ വച്ച് അല്പനേരം കിടക്കുക. വെള്ളരിക്ക വട്ടത്തില്‍ ചെറിയ കനത്തില്‍ മുറിച്ചെടുത്ത് കണ്‍തടത്തില്‍ വയക്കുന്നത് നേത്രനാഡികളുടെ ക്ഷീണം അകറ്റാന്‍ മാത്രമല്ല, കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറാനും സഹായിക്കും.

7. ഒരു സ്പൂണ്‍ തക്കാളി പള്‍പ്പില്‍ ശുദ്ധമായ അല്പം മഞ്ഞള്‍പ്പൊടിയും അര ടീസ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്ത് കണ്‍തടങ്ങളില്‍ പുരട്ടി, ഉണങ്ങിയതിനു ശേഷം  കഴുകിക്കളയുക. കണ്ണിനു ചുറ്റുമുള്ള കറുത്ത വലയങ്ങള്‍ മാറാന്‍ ഇത് സഹായിക്കും.

8. നേത്രസംരക്ഷണത്തിന് റോസ് വാട്ടര്‍ പ്രധാന ഘടകമാണ്. റോസ് വാട്ടറില്‍ മുക്കിയ കോട്ടണ്‍ കണ്‍തടങ്ങള്‍ക്കു മീതെ വച്ച് 10. 15 മിനിട്ട് നേരം കിടക്കുക. ദിവസവും ഇതു ചെയ്യുന്നത് കണ്‍തടങ്ങളിലെ കറുപ്പ് മാറാനും നേത്രനാഡികള്‍ക്ക് തണുപ്പു കിട്ടാനും സഹായകമാണ്.

Readers Comment

Add a Comment