Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ്-19 വാക്‌സിൻ ഉടൻ വിതരണം ചെയ്യാണമെന്ന് ഐഎംഎ. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുന്ന സാഹചര്യത്തിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ്-19 വാക്‌സിൻ ഉടൻ വിതരണം ചെയ്യാൻ അനുമതി തേടി പ്രധാനമന്ത്രിക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കത്ത്. നിലവിൽ 45 വയസ്സിന് മുകളിൽ പ്രായമുളളവർക്കാണ് കോവിഡ് വാക്‌സിൻ നൽകുന്നത്. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്ന എല്ലാവർക്കും കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം, സിനിമ തീയറ്റർ, സാംസ്‌കാരിക-മതപരമായ ചടങ്ങുകൾ, കായിക പരിപാടികൾ എന്നിവ നടത്തുന്ന സ്ഥലങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും കത്തിലുണ്ട്. വാക്‌സിൻ വിതരണത്തിൽ കൂടുതൽ സ്വകാര്യ ക്ലിനിക്കുകളേയും സ്വകാര്യ ആശുപത്രികളേയും ഉൾപ്പെടുത്തണണെന്നും ഇത് വാക്‌സിൻ യജ്ഞത്തിന് കരുത്ത് പകരമെന്നും കത്തിൽ പറയുന്നുണ്ട്.