Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:15 pm
  • 9th August, 2026
  • Light Rain
28.54°C28.54°C
  • Humidity: 76 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊറോണ വൈറസ് പ്രതിരോധ വാക്‌സിൻ ഭാവിയിൽ ക്യാപ്‌സൂൾ രൂപത്തിൽ ലഭ്യമായേക്കും. ലോകമെമ്പാടുമുള്ള മരുന്ന് കമ്പനികൾ പുറത്തിറക്കുന്ന കൊറോണ വാക്‌സിൻ ക്യാപ്‌സൂൾ രൂപത്തിൽ ലഭ്യമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ഫാർമ കമ്പനിയായ പ്രേമാസ് ബയോടെക്ക്. ഇതിനായുള്ള ശ്രമങ്ങൾ പ്രേമാസ് തുടങ്ങിക്കഴിഞ്ഞു.

കമ്പനിയുടെ സഹ സ്ഥാപകനും എംഡിയുമായ പ്രബുദ്ധ ഖണ്ഡുവാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ കമ്പനിയായ ഓറമെഡ് ഫാർമസ്യൂട്ടിക്കൽസുമായി സഹകരിച്ചാണ് പ്രേമാസ് ബയോടെക് ക്യാപ്‌സൂളുകൾ നിർമ്മിക്കുക. ഒരു ഡോസിൽ തന്നെ ഫലപ്രദമെന്ന് കണ്ട വാക്‌സിൻ ക്യാപ്‌സൂൾ വികസിപ്പിക്കുന്നത് സംബന്ധിച്ച് മാർച്ച് 19ന് പ്രഖ്യാപനം നടത്തിയിരുന്നു.

കൊറോണയ്‌ക്കെതിരെ വായിലൂടെ നൽകുന്ന വാക്‌സിൻ ഓറമെഡ് കമ്പനി ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ഇത് ഫലപ്രദമെന്നാണ് കമ്പനയുടെ അവകാശവാദം. മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിലാണ് ഇത് വ്യക്തമായത്. സാർസ് കൊറോണ വൈറസിൽ നിന്ന് മികച്ച സംരക്ഷണം നൽകുന്ന പ്രോട്ടീൻ അടിസ്ഥാനപ്പെടുത്തിയുള്ള വാക്‌സിൻ നൽകുന്നുണ്ടെന്ന് പ്രേമാസ് കമ്പനി അറിയിക്കുന്നത്.

പ്രേമാസിന് പുറമെ ഭാരത് ബയോടെക്കും കുത്തിവെപ്പില്ലാത മൂക്കിലൂടെ നൽകാവുന്ന കൊറോണ വാക്‌സിൻ വികസിപ്പിച്ചിരുന്നു. ഇന്ത്യയിൽ അതിന്റെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ രാജ്യത്താകമാനം 175 പേരിലാണ് വാക്‌സിൻ പരീക്ഷണം നടക്കുന്നത്. വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനുമായി സഹകരിച്ചാണ് ഭാരത് ബയോടെക് നേസൽ വാക്‌സിൻ വികസിപ്പിച്ചത്.

Readers Comment

Add a Comment