Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുമ്പെന്നത്തെക്കാളേറെ കുഴഞ്ഞുവീണ് മരണങ്ങൾ ഇന്ന് സമൂഹത്തിൽ വർധിച്ചു വരികയാണ്. പത്രങ്ങളിലെ ചരമ പേജുകൾ പരിശോധിച്ചാൽ നമുക്ക് ഒരു ദിവസം തന്നെ ഒന്നിലേറെ കുഴഞ്ഞുവീണ് മരണങ്ങൾ കാണാവുന്നതാണ്. അരോഗദൃഢഗാത്രരെന്ന് കരുതുന്ന യുവാക്കളും യുവതികളും ഇങ്ങിനെ മരിക്കുന്നവരിൽ കാണാം. വീട്ടിലും ഓഫീസിലും വഴിയരികിലും വാഹനങ്ങൾക്കുള്ളിലുമെല്ലാം കുഴഞ്ഞുവീഴുന്നവർ മരണത്തിൻെറ ലോകത്തേക്ക് പോകുന്നു. ഇത്തരം മരണങ്ങൾ നമ്മെ ആശങ്കപ്പെടുത്തുന്നതോടൊപ്പം ഉത്കണ്ഠപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് ഇങ്ങിനെ ഒരു തരത്തിലുമുള്ള അസുഖത്തിൻെറ ലക്ഷണവുമില്ലാത്തവർ പെട്ടെന്ന് മരിച്ചുപോകുന്നത്..? ഇതിന് പരിഹാരമുണ്ടോ...? ഇത്തരം മരണങ്ങൾ പ്രതിരോധിക്കാൻ കഴിയുമോ..? തുടങ്ങിയ ചോദ്യങ്ങൾ ബാക്കിയാവുകയാണ്.
ഒരു വ്യക്തി കുഴഞ്ഞുവീണ് മരിക്കാൻ നിരവധി കാരണങ്ങളുണ്ട്. പലതരം ശാരീരിക പ്രശ്നങ്ങൾ ഇത്തരം മരണത്തിന് കാരണമാകാറുണ്ടെങ്കിലും കുഴഞ്ഞുവീണ് മരണത്തിൻെറ പ്രധാന കാരണം ഹൃദ്രോഗമാണെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. 95 ശതമാനം ഇത്തരം മരണങ്ങൾക്കും പിന്നിൽ ഹൃദയവുമായി ബന്ധപ്പെട്ട തകരാറുകളെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഹൃദ്രോഗങ്ങൾ പലതരത്തിലുണ്ട്. ഏകദേശം 10 ശതമാനം പേരിൽ ഹൃദ്രോഗം ഹൃദയസ്തംഭനമായാണ് കണ്ടുവരുന്നത്.
എപ്പോൾ, എവിടെ വെച്ച്, ആർക്ക് സംഭവിക്കും എന്ന് പ്രവചിക്കാൻ സാധ്യമല്ലാത്ത രോഗമാണ് ഹൃദയസ്തംഭനം. ജീവിതശൈലീ രോഗങ്ങളുടെ കൂട്ടത്തിൽ വലിയതോതിൽ ഹൃദ്രോഗങ്ങളുമുണ്ട്. മുമ്പ് മധ്യവയസിന് മുകളിൽ മാത്രം കണ്ടിരുന്ന ഹൃദ്രോഗങ്ങൾ ഇന്ന് യുവാക്കളിലും കൂട്ടികളിൽ പോലും കണ്ടുവരുന്നുണ്ട്.
രക്തത്തിലെ കൊഴുപ്പ് അഥവാ കൊളസ്ട്രോളിൻെറ ക്രമാതീതമായ ആധിക്യമാണ് ഹൃദയധമനികൾ അടഞ്ഞ് ഹൃദ്രോഗങ്ങൾക്ക് കാരണമാവുന്നത്.
ഹൃദയധമനികൾ അടഞ്ഞ് പോകുന്നത് മൂലവും വൈകാരികവും ശാരീരികവുമായ ശക്തമായ ആഘാതം മൂലവും ഹൃദയസ്തംഭനം സംഭവിക്കാം. ഹൃദയസ്തംഭനത്തെ തുടർന്ന് ഹൃദയത്തിന് രക്തം പുറത്തേക്ക് പമ്പ് ചെയ്യാൻ കഴിയാതെവരുന്നു. ഇതുമൂലം മസ്തിഷ്കം, വൃക്കകൾ, കരൾ തുടങ്ങി ശരീരത്തിലെ പ്രധാന അവയവങ്ങളിലേക്ക് രക്തം ലഭിക്കാതെ വരുന്നു. തുടർന്ന് രോഗി കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയും ചെയ്യുന്നു.
പൊണ്ണത്തടിയുള്ളവരും പാരമ്പര്യമായി ഹൃദയ രോഗങ്ങൾക്ക് സാധ്യതയുള്ളവരും പതിവായി ശാരീരിക പിശോധനകൾ (ഹെൽത്ത് ചെക്കപ്പ്) നടത്തിയാൽ രോഗം തുടക്കത്തിലേ കണ്ടത്തെി ചികിത്സ ആരംഭിക്കാനും ഭക്ഷണ നിയന്ത്രണം, വ്യായാമം തുടങ്ങി ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തുവാനും കഴിയും. ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗമാണിത്. വർഷത്തിൽ ഒരു തവണയെങ്കിലും ഹെൽത്ത് ചെക്കപ്പുകൾ നടത്തുകയും ഇടക്ക് രക്ത പരിശോധന നടത്തുകയും ചെയ്താൽ രോഗത്തെ നേരത്തെ കണ്ടത്തെി കീഴടക്കാനാവും.
്എന്നാൽ വിദ്യാസമ്പന്നർ പോലും ഇത്തരം കാര്യങ്ങളിൽ വിമുഖരാണ്. രോഗം വന്നശേഷം മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലേക്ക് മികച്ച ചികിത്സതേടി പേകുന്നതായാണ് നമ്മുടെ നാട്ടിൽ കണ്ടുവരുന്ന രീതി. പക്ഷെ, ഹൃദയസ്തംഭനത്തിന് വിധേയരാകുന്ന രോഗികളിൽ ഒരു വലിയ ശതമാനം മരിച്ചു പേകുന്നതായാണ് കണ്ടുവരുന്നത്. അടിസ്ഥാന ജീവൻരക്ഷാ ശുശ്രൂഷ ലഭിക്കാതെവരുന്നത് മൂലമാണിത്.
ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീഴുന്ന ഒരു വ്യക്തിയുടെ മരണം സംഭവിക്കുന്നത് പലപ്പോഴും ശരിയായ രീതിയിലുള്ള പ്രാഥമിക ശുശ്രൂഷ ലഭിക്കാത്തത് മൂലമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഉടനടി ചെയ്യേണ്ട ചില പ്രാഥമിക ജീവൻ രക്ഷാ മാർഗങ്ങളെ കുറിച്ച് പൊതുജനം ഇപ്പോഴും അജ്ഞരാണ്. ഇത്തരത്തിലുള്ള അവബോധം സമൂഹത്തിൽ സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ സർക്കാറിൻെറ ഭാഗത്തുനിന്നോ സന്നദ്ധ സംഘടനകളുടെ ഭാഗത്തുനിന്നോ വേണ്ടത്ര ഉണ്ടാവുന്നുമില്ല.
29.82°C







