Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കഴിഞ്ഞ 24 മണിക്കൂറിനിടെ 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശത്തും കൊവിഡ് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം . ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, അരുണാചൽ പ്രദേശ്, അസം, ചണ്ഡിഗഡ്, ദാദ്ര, നഗർ ഹവേലി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ലഡാക്ക്, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലൻഡ്, ഒഡീഷ, പുതുച്ചേരി, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാത്ത പ്രദേശങ്ങൾ.അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 113 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ 88.5 ശതമാനവും നടന്നത് ആറ് സംസ്ഥാനങ്ങളിൽ നിന്നാണെന്നും ആരോഗ്യവകുപ്പിൻറെ കണക്കുകൾ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 60 പേരാണ് അവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. പഞ്ചാബും കേരളവും യഥാക്രമം 15 ഉം 14 ഉം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കർണാടകയിലും തമിഴ്‌നാട്ടിലും നാല് മരണങ്ങൾ വീതവും ഛത്തീസ്ഗഡിൽ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ ഒരു മാസത്തിനിടെ സജീവ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് കാണിക്കുന്ന അഞ്ച് സംസ്ഥാനങ്ങളാണ് കേരളം, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, തമിഴ്നാട്. എന്നാൽ മഹാരാഷ്ട്ര, പഞ്ചാബ്, മധ്യപ്രദേശ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ സജീവ കേസുകളുടെ എണ്ണത്തിൽ വർധനവാണുണ്ടാകുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
30.82°C







