Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:55 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷൻ നാളെ. 60 വയസിന് മുകളിലുള്ളവർക്കും 45 വയസിന് മുകളിലുള്ള മറ്റ് രോഗങ്ങൾ ഉള്ളവർക്കുമാണ് വാക്‌സിൻ നൽകുക.കോവിൻ എന്ന സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കാണ് വാക്‌സിൻ ലഭിക്കുക. സർക്കാർ തലത്തിൽ പതിനായിരവും സ്വകാര്യ മേഖലയിൽ ഇരുപതിനായിരവും കേന്ദ്രങ്ങളാണ് വാക്‌സിനേഷന് തയാറാക്കിയിരിക്കുന്നത്.

സർക്കാർ ആശുപത്രികളിൽ വാക്‌സിൻ സൗജന്യമായി നൽകും. സ്വകാര്യ ആശുപത്രികൾ ഒരു ഡോസ് വാക്‌സിന് 250 രൂപ ഈടാക്കും. ഇതിൽ 100 രൂപ സ്വകാര്യ ആശുപത്രികളുടെ സർവീസ് ചാർജാണ്.60 വയസിന് മുകളിൽ പ്രായമുള്ളവർക്കും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ള 45നും 59 നും ഇടയിൽ പ്രായമുള്ളവർക്കുമാണ് നാളെ മുതൽ വാക്‌സിൻ നൽകി തുടങ്ങുക.ഇതുവരെ ഒന്നരക്കോടിയോളം കൊവിഡ് മുൻനിര പോരാളികൾ വാക്‌സിൽ സ്വീകരിച്ചതായാണ് കണക്ക്.

Readers Comment

Add a Comment