Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ത്യയുടെ വാക്സിൻ ആവശ്യങ്ങൾക്ക് മുൻഗണന നൽകാൻ നിർദേശിച്ചതായി കൊവിഷീൽഡ് നിർമാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ. മറ്റു രാജ്യങ്ങളിലേക്കുള്ള വിതരണ സന്തുലിതമാക്കണമെന്നും അദ്ദേഹം. വിവിധ രാജ്യങ്ങളും സർക്കാരുകളും വാക്‌സിൻ വിതരണത്തിനായി ക്ഷമയോടെ കാത്തിരിക്കണമെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനാവാല ട്വീറ്റ് ചെയ്തു.
ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാംഗങ്ങൾക്ക് 2 ലക്ഷം ഡോസ് കോവിഡ് -19 വാക്സിനുകൾ സമ്മാനമായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ശത്രുത അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള യു. എൻ സുരക്ഷാ സമിതി 2532 (2020) പ്രമേയം നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.