Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:15 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വർഷങ്ങൾക്കു മുമ്പ്, ഡിയോഡറന്റുകളും സ്പ്രേകളും വിപണി കൈയടക്കും മുമ്പ് ശരീരത്തിനു സുഗന്ധം ലഭിക്കാൻ അത്തർ ഉപയോഗിച്ചിരുന്നു. മനോഹരമായ പളുങ്കു കുപ്പികളിൽ വന്നിരുന്ന അത്തറിന് ഇന്നും ധാരാളം ആവശ്യക്കാരുണ്ട്. അത്തർ പൂശി ഇറങ്ങിയാൽ അന്തരീക്ഷത്തിലാകെ ആ സുഗന്ധം നിറഞ്ഞു നിൽക്കുമെന്നാണ് പറയാറ്. ഇത് ശരിരത്തിലേക്ക് നേരിട്ട് പുരട്ടുന്നതിനാൽ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധ വേണം.

അത്തർ എന്നറിയപ്പെടുന്ന സുഗന്ധലേപനത്തിന്റെ ഉപയോഗം 5000 വർഷങ്ങൾക്കു മുമ്പുതന്നെ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. അത്തർ ആദ്യമായി ഉത്പാദിപ്പിച്ചത് ഇന്ത്യയിലാണ്. എന്നാൽ ഇത്തർ എന്ന പേരിലും അറിയപ്പെടുന്ന അത്തർ ഇന്ന് അറബ് രാജ്യങ്ങളിൽ വളരെ പ്രചാരത്തിലുണ്ട്.

അത്തർ ഉണ്ടാക്കുന്നത് ചിലതരം ചെടികളുടെ പൂക്കൾ, തണ്ട്, വേര്, മുതലായ ഭാഗങ്ങൾ ഓട്ടോ ഡിസ്റ്റിലേഷൻ (Auto distilation) എന്ന പ്രക്രിയ വഴി വാറ്റിയെടുത്താണ്. ഇങ്ങനെ ലഭ്യമാകുന്ന എണ്ണ വളരെ സാന്ദ്രത കൂടിയതും അതിനാൽ തന്നെ ചെറിയ കുപ്പികളിലാക്കിയുമാണ് വിപണിയിലെത്തുന്നത്. 

ചര്‍മരോഗങ്ങൾക്കു സാധ്യത

കൃത്രിമ ചേരുവകളുടെ സാന്നിധ്യവും നിലവാരം കുറഞ്ഞ വസ്തുക്കളുടെ ഉപയോഗവും കാരണം ഇത്തരത്തിലുള്ള അത്തർ തുടർച്ചയായി ഉപയോഗിക്കുന്നത് ചർമ്മരോഗങ്ങള്‍ക്കു കാരണമാകാം. അമിതമായി ഉപയോഗിക്കുകയോ നിലവാരമില്ലാത്തവ ഉപയോഗിക്കുകയോ ചെയ്താൽ ചർമ്മത്തില്‍ ചൊറിച്ചിൽ, ചുവപ്പുനിറം, നീറ്റൽ, പൊള്ളൽ, കറുപ്പുനിറം എന്നിവ ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ കണ്ടാൽ അത്തറിന്റെ ഉപയോഗം നിർത്തുകയും വൈദ്യസഹായം തേടുകയും വേണം. തുടക്കത്തിലാണെങ്കിൽ മരുന്ന് ആവശ്യമായി വരില്ല. ഉപയോഗം നിർത്തുന്നതുതന്നെ മതിയാകും. ചില അവസരങ്ങളിൽ മരുന്ന് ആവശ്യമായി വരാം. പാച്ച് ടെസ്റ്റിങ് (patch testing) പരിശോധനയിലൂടെ അലർജിയുണ്ടെങ്കിൽ അതു കണ്ടുപിടിക്കാം. അംഗീകൃത ബ്രാന്‍ഡിന്റെ അത്തർ മാത്രം വാങ്ങുക. ചെറിയ അളവിൽ പുരട്ടി നോക്കിയശേഷം വാങ്ങുന്നതാണ് ഉചിതം.

Readers Comment

Add a Comment