Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:40 am
  • 19th March, 2025
  • Overcast Clouds
25.82°C25.82°C
  • Humidity: 97 %
  • Wind: 0.76 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡോ. രാജീവ് ജയദേവൻ 


ഒരു സാങ്കല്പിക ഉദാഹരണം: 

"ബേക്കറിയിൽ നിന്നും ഷവർമ്മ കഴിച്ചയാൾ അടുത്ത ദിവസം മരിച്ചു" 

എന്ന് ഒരു വാർത്ത കണ്ടാൽ എന്താവും നാം കരുതുക?

ഈ വാർത്ത വായിക്കുന്ന ആൾ കണിശമായും ഇതു രണ്ടും കൂട്ടിച്ചേർത്തു വായിക്കും; സംഭവത്തെപ്പറ്റി മറ്റൊന്നും അറിയില്ലെങ്കിലും "ഷവർമ്മയാണ് മരണത്തിന് ഇടയാക്കിയത്" എന്ന് മനസ്സിൽ ഉറപ്പിക്കും. 

കൂടാതെ കഴിവതും എല്ലാവർക്കും ഉടൻ തന്നെ അയച്ചു കൊടുക്കുകയും ചെയ്യും. 

വാസ്തവത്തിൽ മരണം നടന്നത് ഷവർമ്മയുമായി യാതൊരു ബന്ധവുമില്ലാത്ത കാരണം കൊണ്ടാവും. ചിലപ്പോൾ സ്ട്രോക്ക് ആവാം, അല്ലെങ്കിൽ ചെറുപ്പം മുതൽ സിഗരറ്റ് വലിച്ചത് കൊണ്ടുണ്ടായ ഹാർട്ട് അറ്റാക്ക് ആവാം. ചിലപ്പോൾ ആത്മഹത്യ ആവാം. നമുക്ക് വിശദാംശങ്ങൾ അറിയില്ലല്ലോ. 

ഇപ്രകാരമുള്ള തെറ്റായ perception (തോന്നൽ) ആണ് മനുഷ്യന്റെ പല അന്ധവിശ്വാസങ്ങൾക്കും കാരണം. 

"പൂച്ച കുറുകെ ചാടുന്നത് അശുഭ സൂചനയാണ്" 
“പൊട്ടിയ കണ്ണാടിയിൽ മുഖം നോക്കരുത്" ...
അങ്ങനെ പോകുന്നു കാര്യങ്ങൾ. 

അതു പോലെ തന്നെ, വാക്സിൻ എടുത്ത ഒരു വ്യക്തിയ്ക്ക് പിന്നീട്‌ എന്തെങ്കിലും രോഗമോ മരണമോ ഉണ്ടായാൽ അതിന്  വാക്സിനുമായി ബന്ധം ഉണ്ടാവണമെന്നില്ല.

പ്രതിരോധ കുത്തിവയ്പ്പിന് ശേഷമുള്ള ദിവസങ്ങളിൽ മരണങ്ങളോ രോഗങ്ങളോ നിരീക്ഷിക്കുമ്പോൾ, പലരും ഉടനടി നിഗമനങ്ങളിലേക്ക് കടക്കുന്നു."വാക്സിൻ എടുക്കുന്നത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്ന ആളാ!!" എന്ന ഒരു നിഗമനവും .
ആ വ്യക്തിയുടെ ടൈംലൈനിൽ ഇത് ക്രമരഹിതമായ സംഭവമാണോ എന്ന് ആരും ചിന്തിക്കാൻ ഒരു നിമിഷം പോലും എടുക്കുന്നില്ല, മാത്രമല്ല പ്രതിരോധ കുത്തിവയ്പ്പ് ഒരു ആകസ്മികമായ സംഭവമാണ്.2 മാസത്തിനുള്ളിൽ 1 കോടി ജനസംഖ്യ നിരീക്ഷിച്ചാൽ, 14,000 മരണം, 450 ആത്മഹത്യകൾ, 4000 ഹൃദയാഘാതങ്ങൾ,മറ്റ് പല ന്യൂറോളജിക്കൽ സംഭവങ്ങൾ, 6500 ക്യാൻസറുകൾ എന്നിവ ഉണ്ടാകും.  ഈ ജനസംഖ്യയിൽ വാക്സിൻ അവതരിപ്പിച്ചാലും ഇല്ലെങ്കിലും ഈ നിരക്ക് അതേപടി തുടരും.അകാലമരണം പല കാരണങ്ങൾ കൊണ്ടുണ്ടാകാം. പ്രായമേതായാലും, ഓരോ  മരണവും tragic ആണ്. 

നിർഭാഗ്യവശാൽ ആരും  അച്ചടക്കം പാലിക്കുന്നില്ല. ഈ “ന്യൂസ് ഫോർ‌വേർ‌ഡുകൾ‌” കേൾക്കുന്ന അല്ലെങ്കിൽ‌ വായിക്കുന്ന ആളുകൾ‌ “വാക്സിൻ‌ എല്ലാ സംഭവങ്ങൾക്കും കാരണമാകുന്നു” എന്ന് അനുമാനിക്കും.

Readers Comment

Add a Comment