Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് ആർടിപിസിആർ പരിശോധനാ നിരക്ക് കൂട്ടി. 1500 രൂപയിൽ നിന്ന് 1700 ആയാണ് നിരക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് പുതിയ തീരുമാനം.
അതേസമയം, ആർടിപിസിആർ പരിശോധന ആനുപാതികമായി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളം അടക്കം 14 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തു നൽകിയിരുന്നു. എന്നാൽ കേരളത്തിൽ ആനുപാതിക വർധനയുണ്ടായില്ല. പിന്നീട്, കേന്ദ്ര സംഘം നടത്തിയ പരിശോധനയിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നതായി ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തിലെ (എൻസിഡിസി) ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.ആന്റിജൻ പരിശോധനയ്ക്ക് അനുമതി നൽകിയതിനു പിന്നാലെ പല സംസ്ഥാനങ്ങളും ആർടിപിസിആർ പൂർണമായി ഒഴിവാക്കുന്ന സാഹചര്യമുണ്ടായി. തമിഴ്‌നാട് മാത്രമാണ് 100% ആർടിപിസിആർ പരിശോധന നടത്തിയത്.
29.68°C







