Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:14 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അർബുദമെന്ന വിപത്തിന്റെ നിഴലിലാണ് ഇപ്പോഴും നാം വസിക്കുന്ന ലോകം. ഇന്ന് ലോക അർബുദ ദിനം .      ലോകത്ത് അർബുദം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്  .എന്നാൽ മുപ്പത് ശതമാനം കാൻസർ രോഗങ്ങളും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയും അപകടകരമായ ഘടകങ്ങൾ ഒഴിവാക്കിയും തടയുവാൻ സാധിക്കും. ജങ്ക് ഫുഡുകളുടെ അമിതോപയോഗം, വ്യായാമമില്ലായ്മ, സ്ട്രെസ് തുടങ്ങിയവയാണ് സ്ത്രീകളിൽ അമിതവണ്ണത്തിനിടയാക്കുന്നത്. അമിതവണ്ണം ക്രമേണ കൊളസ്ട്രോളിലേക്കെത്തിക്കുന്നു. ഇതാണ് പിന്നീട് ക്യാൻസറിനുള്ള സാധ്യതകളൊരുക്കുന്നത്.

 

 . . സ്ത്രീകളിൽ ഇന്ന് ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒന്നാണ് സ്തനാർബുദം. .. .സ്തനങ്ങൾ സാധാരണയായി കാണപ്പെടുന്നതിലും അനുഭവപ്പെടുന്നതിലും എന്തെങ്കിലും മാറ്റങ്ങൾ തോന്നുകയാണെങ്കിൽ ഉടൻതന്നെ ഇക്കാര്യങ്ങൾ നിങ്ങളുടെ ആരോഗ്യ വിദഗ്ധരുമായി ചർച്ച ചെയ്യേണ്ടതുണ്ട്. കുടുംബ ചരിത്രം,  ജനിതകമാറ്റം തുടങ്ങിയ കാരണങ്ങൾ കൊണ്ടെല്ലാം സ്തനാർബുദത്തിൻ്റെ അപകടസാധ്യതകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇത്തരം അവസരങ്ങളിൽ ഒരു മാമോഗ്രാമിനൊപ്പം എം‌.ആർ‌.ഐ. പരിശോധനയ്ക്കും നിങ്ങൾ വിധേയമാക്കണം. സ്തനാർബുദത്തിനുള്ള നിങ്ങളുടെ സംശയങ്ങളെക്കുറിച്ചും നിങ്ങൾക്കുള്ള മികച്ച സ്ക്രീനിംഗ് പദ്ധതിയെക്കുറിച്ചും എല്ലാം നിങ്ങളുടെ ആരോഗ്യ വിദഗ്ധനോട് ചോദിച്ചു മനസ്സിലാക്കുക.

സമീകൃതമായ ആഹാരശീലത്തിലൂടെ സ്തനാർബുദം വരാനുള്ള സാധ്യത കുറയ്ക്കാം 
∙ ഭക്ഷണക്രമത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക 
∙ ഫൈബർ അടങ്ങിയിട്ടുള്ള ധാന്യങ്ങൾ ശീലമാക്കുക 
∙ ഉപയോഗിച്ചതും സംസ്ക്കരിച്ചതുമായ ധാന്യങ്ങളുടെയും മാവുകളുടെയും പഞ്ചസാരയുടെയും ഉപയോഗം പരിമിതപ്പെടുത്തുക. 
പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള ചിക്കൻ, മത്സ്യം, ബീൻസ്, മുട്ട എന്നിവ ധാരാളം കഴിക്കുക. 
∙ റെഡ് മീറ്റിന്റെ ഉപയോഗം ഒഴിവാക്കുക 
∙ കൊഴുപ്പ് കുറഞ്ഞ ആഹാരം ശീലമാക്കുക 
∙ ധാരാളം ജലവും പഴങ്ങളുടെ ജ്യൂസും കുടിക്കുക 
∙ മിതമായ ഭക്ഷണക്രമീകരണം ശീലമാക്കുക 
∙ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക 
∙ പുകവലി പൂർണമായി ഉപേക്ഷിക്കുക   

കാൻസർ വിഭാഗത്തിൽ ഏറ്റവും അപകടകരമായ ഒന്നാണ് ഗർഭാശയമുഖത്തെ കാൻസർ അഥവാ സെർവിക്കൽ കാൻസർ. 
ആർത്തവ വിരാമത്തിനു ശേഷവും രക്തം കലർന്ന ദുർഗന്ധത്തോടു കൂടിയ സ്രവങ്ങൾ, അടിവയറ്റിൽ വേദന എന്നിവ ഗർഭാശയ ക്യാൻസറിന്റെ പ്രധാന ലക്ഷണമാണ്.ഹ്യുമൻ പാപ്പിലോമ വൈറസ് എന്ന രോഗാണുവാണ് ഗർഭാശയ ക്യാൻസറിന് കാരണം. പലപ്പോഴും ഇത് പകരുന്നത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ്.
ഗർഭാശയ ക്യാൻസർ തടയാൻ വാക്സിനേഷൻ സഹായകമാണ്. പലപ്പോഴും വാക്സിനേഷനെക്കുറിച്ച് അറിവില്ലാത്തതാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നത്.

 

 

 

Readers Comment

Add a Comment