Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:17 pm
  • 20th April, 2024
  • Light Rain
34.82°C33.17°C
  • Humidity: 55 %
  • Wind: 2.56 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മോണയിൽ നിന്ന് രക്തം വരുന്ന പ്രശനം അനുഭവിക്കുന്നവർക്ക് വീട്ടിൽ തന്നെ അതിന് എളുപ്പത്തിൽ പരിഹാരം കാണാനാവും. നാരങ്ങ വർഗ്ഗത്തിൽപ്പെട്ട പഴങ്ങളും, പാൽ, പച്ചക്കറികൾ, ബേക്കിംഗ് സോഡ, ഗ്രാമ്പൂ, ഗ്രാമ്പൂ എണ്ണ, കർപ്പൂരതുളസി, പുതിന ഓയിൽ, ജമന്തി ഓയിൽ, ഉപ്പ് എന്നിവ ഉപയോഗിച്ചും, മോണ മസാജ് ചെയ്യുക, പുകവലി, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക വഴിയും മോണയിലെ രക്തം വരവ് തടയാം. മോണയിൽ നിന്ന് രക്തം വരുന്നത് ചികിത്സിക്കേണ്ടുന്ന അവസ്ഥയാണ്. ഈ സമയത്ത് മോണ വീർക്കുകയും, കട്ടിയുള്ള ഭക്ഷണസാധനങ്ങൾ ചവയ്ക്കുമ്പോൾ രക്തം വരുകയും ചെയ്യും. വായിലെ ശുചിത്വക്കുറവാണ് ഈ പ്രശ്നത്തിന് പിന്നിലെ പ്രധാന കാരണം. എന്നാൽ ഗർഭം, വിറ്റാമിൻ കുറവ്, ലുക്കീമിയ, രക്തപിത്തം, അണുബാധ എന്നിവയും രോഗത്തിന് കാരണമാകും. ഏതാനും ആഴ്ചകളിലെ വീട്ടുചികിത്സ കൊണ്ട് തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണാനാവും. 

പ്ലേറ്റ്ലെറ്റ് തകരാറ്, ലുക്കീമിയ തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളാലും മോണയിൽ നിന്ന് രക്തം വരാം. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ മോണപഴുപ്പും, കഠിനമായ വേദനയും ഉണ്ടാവുകയും ചെയ്യും.വിറ്റാമിൻ സിയുടെ കുറവ് മോണയിൽ നിന്നുള്ള രക്തസ്രാവത്തിനുള്ള പ്രധാന കാരണമാണ്. ഓറഞ്ച്, നാരങ്ങ തുടങ്ങിയവയും, കാബേജ്, കോളിഫ്ലവർ എന്നിവയും വിറ്റാമിൻ സി ധാരാളമായി അടങ്ങിയവയായതിനാൽ ഇവ കഴിക്കുന്നത് വഴി രോഗശമനം നേടാം.കാൽസ്യം ധാരാളമായി അടങ്ങിയതാണ് പാൽ. പാൽ കഴിക്കുന്നത് വഴി മോണകളെ ശക്തിപ്പെടുത്താം. പതിവായി പാൽ ഉപയോഗിച്ചാൽ പ്രശ്നപരിഹാരം ലഭിക്കും .പച്ചക്കറികൾ വേവിക്കാതെ തന്നെ ചവച്ചരച്ച് കഴിക്കുക. ഇതു വഴി പല്ല് വൃത്തിയാവുകയും മോണകളിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് എല്ലാ ദിവസവും തുടരുക.ക്രാൻബെറിയും, ഗോതമ്പ്ചെടിയുടെ ഇലയുടെ നീരും മോണയിലെ രക്തസ്രാവത്തിന് പരിഹാരം നല്കും. ക്രാൻബെറി ജ്യൂസിലെ ആൻറി ബാക്ടീരിയൽ ഘടകങ്ങൾ മോണയിലെ അണുക്കളെ നീ്ക്കം ചെയ്യും.

 

 

Readers Comment

Add a Comment