Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:24 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുറിവു സംഭവിക്കുമ്പോഴും ആണിയോ മറ്റോ ദേഹത്ത്‌ തുളച്ചു കയറുമ്പോഴും ഡോക്ടർമാർ ചോദിക്കാറുണ്ട്, ആറുമാസത്തിനിടയ്ക്ക് ടെറ്റനസ്‌ ഇഞ്ജെക്ഷൻ എടുത്തിട്ടുണ്ടോ എന്ന്. എന്താണി ടൈറ്റനസ് ഇഞ്ചക്ഷൻ, എന്തിനു വേണ്ടിയാണിതെടുക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ. പലരും ധരിച്ചിരിക്കുന്നത് ഇത് മുറിവ് പഴുക്കാതിരിക്കാനുള്ള ഇൻചക്ഷനാണ് എന്നാണ്.

ടൈറ്റനസ് രോഗബാധയുണ്ടായാൽ ആത്യന്തികമായി മരണമാണ് സംഭവിക്കുക. ഈ രോഗബാധയുണ്ടാകുന്ന 60 മുതൽ 80 ശതമാനം ആളുകളും മരണത്തിന് കീഴടങ്ങേണ്ടി വരുന്നതാണ് ക്ണ്ടുവരുന്നത്. ക്ലോസ്‌ട്രീഡിയം ടെറ്റനി എന്ന രോഗണുക്കളാണ്‌ ഈ രോഗമുണ്ടാക്കുന്നത്‌.

സാധാരണ മുറിവുകൾ പഴുക്കുന്നത്,  മുറിവിൽ കൂടി രോഗാണുക്കൾ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നതിനാൽ അവയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള ശരീരത്തിന്റെ നടപടിയാണ്. ടൈറ്റനസ് ഇഞ്ജക്ഷൻ എടുത്താൽ മുറിവ് പഴുക്കുന്നത് ഒരുപരിധിവരെ കുറയും എന്നതിനാലാണ് ആളുകൾ മുറിവു പഴുക്കാതിരിക്കാനുള്ള ഇഞ്ചക്ഷനായി ഇതിനേ കരുതാൻ കാരണം.

 

ചെറിയ മുറിവുകളാണെങ്കിൽ സാധാരണ കുറഞ്ഞ് ഡോസിലുള്ള മരുന്നാകും കുത്തിവയ്ക്കുക. ഡോക്‌ടർ നിർദേശിച്ച രീതിയിൽ കുത്തിവയ്‌പ്പ് എടുക്കുകയാണെങ്കിൽ അതിന്റെ പ്രതിരോധശക്‌തി അഞ്ചു മുതൽ പത്ത്‌ കൊല്ലം വരെ നീണ്ടുനിൽക്കും.  രണ്ടുതരം കുത്തിവയ്‌പുകളാണുള്ളത്‌. മുറിവിന്റെ മാരക സ്വഭാവമനുസരിച്ച്‌ ചിലപ്പോൾ രണ്ടും ഒരുമിച്ച്‌ എടുക്കേണ്ടിവരും. സെറം രണ്ടു തരത്തിലുണ്ട്‌. മനുഷ്യരിൽ നിന്ന്‌ എടുക്കുന്നതും (ഇതിന്‌ റിയാക്ഷൻ കുറവാണ്‌) കുതിരകളിൽ നിന്ന്‌ എടുക്കുന്നതും.

ഇതിന്‌ റിയാക്ഷൻ കൂടും. ഗർഭിണികൾ ടെറ്റനസിന്‌ എതിരായ കുത്തിവയ്‌പ് എടുക്കേണ്ടതുണ്ട്‌. നവജാത ശിശുക്കൾക്ക്‌ പൊക്കിൾ കൊടിയിലൂടെ ഈ രോഗം ബാധിക്കാതിരിക്കാനാണിത്‌. നവജാത ശിശുക്കൾക്ക്‌ കുത്തിവയ്‌പിന്റെ രീതി എല്ലാ ആശുപത്രികളിലും ഡോക്‌ടർമാർ വിശദീകരിച്ചു നൽകും.

പ്രമേഹം കുത്തിവയ്‌പിന്‌ തടസമല്ല. മുറവ്‌ ഉണങ്ങിയാൽ ഡോക്‌ടറെ കണ്ട്‌ ഉപദേശം തേടുക. കുത്തിവയ്‌പ് വേണ്ടവിധത്തിലല്ലെങ്കിൽ അതിന്റെ ദൂഷ്യഫലം ഹൈപ്പർ ഇമ്മ്യൂണൈസേഷൻ ആയിരിക്കും.

 

ടെറ്റനസിനേ സൂക്ഷിച്ചില്ലെങ്കില്‍ മരണം ഉറപ്പ്

 

Readers Comment

Add a Comment