Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:14 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് ആർടിപിസിആർ ടെസ്റ്റുകൾ കൂട്ടാൻ കഴിയില്ലെന്ന് ആരോ​ഗ്യ വകുപ്പ് .ആർടിപിസിആർ ടെസ്റ്റുകൾക്ക് ചെലവ് കൂടുതലാണെന്നും ഫലം വരാൻ വൈകുമെന്നുമാണ് ആരോ​ഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്.. കടുത്ത ലക്ഷണമുള്ളവർക്കും രോഗ സാധ്യത കൂടുതലുള്ള സമ്പർക്ക പട്ടികയിലുള്ളവർക്കും ആർടിപിസിആർ ടെസ്റ്റ് നടത്തിയാൽ മതി. ആർടിപിസിആർ ടെസ്റ്റിനേക്കാൾ ഫലപ്രദം ആന്റിജൻ ടെസ്റ്റാണെന്നും മുൻ ആഴ്ചത്തെ അപേക്ഷിച്ച് കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് രോഗ്യവ്യാപനം കുറഞ്ഞെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.എന്നാൽ, മുഖ്യമന്ത്രി നിർദ്ദേശം നൽകി അഞ്ച് ദിവസം പിന്നിട്ടിട്ടും പരിശോധനകളുടെ എണ്ണം സംസ്ഥാനത്ത് കുറഞ്ഞ നിലയിലാണ്. പ്രതിദിനം 75,000 ആർടിപിസിആർ പരിശോധനകൾ എന്ന നിർദ്ദേശം നടപ്പിലാക്കണമെങ്കിൽ ലാബുകളുടെ എണ്ണം വർധിപ്പിക്കുകയും ഉള്ളവയുടെ ശേഷി കൂട്ടുകയും വേണം. ഇവ രണ്ടും കേരളത്തിൽ പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ

Readers Comment

Add a Comment