Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് ബാധ പുരുഷന്മാരുടെ പ്രതുത്പ്പാദനത്തെ ബാധിക്കുമെന്ന് പഠനം. കോവിഡ് ബാധമൂലം ബീജങ്ങൾ നശിച്ചുപോവുകയോ, ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് വർധിക്കുകയോ, നീർവീക്കം തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടായേക്കാമെന്നും പഠനം വ്യക്തമാക്കുന്നു. ജർമനിയിലെ ജസ്റ്റസ് ലീബിഗ് സർവകലാശാലയാണ് പരീക്ഷണ-നിരീക്ഷണ ഫലങ്ങളെ അടിസ്ഥാനപ്പെടുത്തി പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.എന്നാൽ പ്രത്യുത്പാദന ശേഷിയെ ബാധിക്കാൻ കൊറോണ വൈറസിന്റെ കഴിവ് എത്രത്തോളമാണെന്ന് വ്യക്തമല്ലെന്നും പഠനം പറയുന്നു. കോവിഡ് ബാധ പുരുഷന്മാരിലെ പ്രത്യുത്പാദന ഹോർമോണുകളേയും ബീജത്തിന്റെ വളർച്ചയേയും അവയവങ്ങളേയും ബാധിക്കുമെന്ന പഠനങ്ങൾ നേരത്തേയും പുറത്തുവന്നിരുന്നു. 84 പുരുഷന്മാരിൽ 60 ദിവസം നടത്തിയ പഠനത്തിലാണ് ഇത്രയും കാര്യങ്ങൾ കണ്ടെത്തിയത്. . കോവിഡ് ബാധിച്ച 84 പേരേയും കോവിഡ് ബാധിതരല്ലാത്ത 105 പേരേയും ചേർത്താണ് പഠനം നടത്തിയത്.
24.92°C







