Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:44 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദുർഗന്ധമകറ്റാനും വെളുത്ത നിറത്തിനുമായി ഉപയോഗിക്കുന്നത് മാരകമായ കെമിക്കലുകൾ .സാനിറ്ററി നാപ്‌കിൻ കാൻ‌സറിന് സാധ്യത വർധിപ്പിക്കുമെന്ന് റിപ്പോർട്ട്. ദുർഗന്ധമകറ്റാൻ നാപ്‌കിനുകളിൽ ഉപയോഗിക്കുന്ന ഘടകങ്ങൾ സ്‌ത്രീകൾക്ക് വന്ധ്യതയും ഹോർമോൺ പ്രശ്‌നങ്ങളും ഉണ്ടാക്കുകയും യൂട്രസ്‌ കാൻ‌സറിന് വഴിവെക്കുമെന്നുമാണ്  പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

പ്ലാസ്‌റ്റിക്ക്‌ സിന്തറ്റിക് വസ്‌തുക്കൾ ഉപയോഗിച്ചാണ് സാനിറ്ററി നാപ്‌കിൻ നിർമിക്കുന്നത്. ഇവ ദീർഘനേരം ഉപയോഗിക്കുന്നത്‌ അണുബാധയ്‌ക്ക് വഴിവെക്കും. അൾട്രാ നാപ്‌കിനുകളിൽ ലിക്വിഡിനെ ജെല്ലാക്കി മാറ്റുന്ന പ്രവർത്തിയാണ്‌ നടക്കുന്നത്‌. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിവെക്കുന്നതിനൊപ്പം കാൻ‌സറിന് കാരണമാകുമെന്നും പറയുന്നു.

ദുർഗന്ധമകറ്റാൻ നാപ്‌കിനുകളിൽ ഉപയോഗിക്കുന്ന വസ്‌തുക്കളിൽ പോളിഎഥീൻ, പോളിപ്രപ്പിൻ തുടങ്ങിയ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇത് വന്ധ്യതയും ഹോർമോൺ പ്രശ്‌നങ്ങളും ഉണ്ടാക്കുകയും കാൻ‌സറിന് കാരണമാകുകയും ചെയ്യും. നാപ്‌കിനുകളിൽ വെളുത്ത നിറം നൽകാൻ ഉപയോഗിക്കുന്ന ക്ലോറിൻ ഗ്യാസിൽ നിന്ന്‌ ഡയോക്‌സിനുകൾ ശരീരത്തിൽ പ്രവേശിക്കാം. ഇത്‌ ശേഖരിക്കപ്പെടുന്നത്‌ സ്‌ത്രീകളുടെ പ്രത്യേുൽപ്പാദന അവയവങ്ങളിലാണ്‌. ഇവ കാൻസർ സാധ്യത വർധിപ്പിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

നേരത്തെ ഗർഭനിരോധന ഉറകൾ അർബുദത്തിന് കാരണമായേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ കാൻസർ ഗവേഷണ വിഭാഗം വെളിപ്പെടുത്തിയിരുന്നു. ഗർഭനിരോധന ഉറകളിൽ അടങ്ങിയിരിക്കുന്ന എംബിടി (മെർകാപ്‌റ്റോ ബെൻസോതയാസോൾ) എന്ന കെമിക്കലാണ് ഇതിന് കാരണമെന്നും പഠനം വ്യക്തമാക്കിയിരുന്നു.

Readers Comment

Add a Comment