Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:33 pm
  • 9th August, 2026
  • Light Rain
27.92°C27.92°C
  • Humidity: 78 %
  • Wind: 3.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം മുന്നിൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 9102 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 37 ശതമാനം രോഗികളും കേരളത്തിലാണ്. കേരളത്തിൽ ഇന്നലെ 3361 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ആകെ സജീവ രോഗികളുടെ എണ്ണത്തിലും കേരളം തന്നെ മുന്നിൽ. 70624 പേരാണ് ചികിത്സയിലുള്ളത്. തൊട്ടു പിന്നിൽ മഹാരാഷ്ടയാണ്. 46057 പേരാണ് മഹാരാഷ്ട്രയിൽ ചികിത്സയിലുള്ളത്.അതേ സമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുകയാണ്. ഞായറാഴ്ച 14,849 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച ഇത് 13,203 ആയി കുറഞ്ഞിരുന്നു. 155 മരണം ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച 131പേർ മാത്രാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണികൂറിൽ 117 പേരാണ് ഇന്ത്യയിലാകെ കൊവിഡ് ബാധിച്ച് മരിച്ചത്.പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,06,76,838 ആയി. ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,53,587 ആണ്. 24 മണിക്കൂറിൽ 15,901 പേർ കൊവിഡ് മുക്തരായി ആശുപത്രി വിട്ടതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 1,03,45,985 ആയി. രാജ്യത്ത് ഇതുവരെ 20,23,809 പേരാണ് കൊവിഡ് വാക്സിൻ സ്വീകരിച്ചത്. 

Readers Comment

Add a Comment