Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:55 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തെരഞ്ഞെടുപ്പും സമരങ്ങളും വലിയ കൂട്ടായ്മകളുമാണ് സംസ്ഥാനത്ത് ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിന് കാരണമെന്ന്  ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. കൊവിഡ് വ്യാപിക്കാതിരിക്കാനും മരണനിരക്ക് കുറയ്ക്കാനുമാണ് സംസ്ഥാനം ആദ്യം മുതൽ ശ്രമിച്ചത്. കൊവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചിലായിരുന്നെങ്കിൽ സ്ഥിതി നിയന്ത്രണാതീതമാകുമായിരുന്നു. മരണ നിരക്ക് അര ശതമാനത്തിന് താഴെ പിടിച്ച് നിർത്താൻ സംസ്ഥാനത്തിന് സാധിച്ചു. നിയന്ത്രണങ്ങൾ ഇനിയും പാലിക്കണം. വാക്സിനേഷൻ സമയം എടുത്ത് നടത്തേണ്ട പ്രക്രിയയെന്നും വാക്സിൻ എത്തിയെന്ന് കരുതി അലംഭാവം അരുതെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് രോഗികൾക്ക് സർക്കാർ എല്ലാം സൗജന്യമായാണ് നൽകുന്നത്.  നഷ്ടപരിഹാര കാര്യമൊക്കെ കോടതി തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് ചെവി കൊടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു 

Readers Comment

Add a Comment