Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊവിഡ് വാക്‌സിനേഷൻ നടപടികൾക്ക് കേരളത്തിൽ വേഗതയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.എറ്റവും വേഗത കുറഞ്ഞ അവസ്ഥയിലാണ് കേരളത്തിൽ വാക്‌സിനേഷൻ നടപടികൾ . വാക്‌സിൻ ഭീതി ആണ് കാരണമെന്നാണ് വിലയിരുത്തൽ.കൊവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചതിന് ശേഷമുള്ള സാഹചര്യങ്ങൾ പ്രതിദിനം കേന്ദ്രസർക്കാർ അവലോകനം ചെയ്തപ്പോൾ സംസ്ഥാനത്തെ വാക്‌സിനേഷൻ നടപടികൾ ഉചിത വേഗത്തിലല്ല നടക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. വാക്‌സിനേഷൻ നടപടികളിലെ മെല്ലെപോക്കിൽ സംസ്ഥാനത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം അതൃപ്തി അറിയിച്ചു.വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നിർദ്ദേശം നൽകി. മുൻ ഗണനാ വിഭാഗങ്ങൾക്ക് വാക്‌സിൻ നൽകുന്ന തോത് സംസ്ഥാനത്ത് 25 ശതമാനത്തിൽ താഴെയാണ്. ഈ സാഹചര്യത്തിൽ വാക്‌സിനേഷനായി ആത്മവിശ്വാസം പകരാൻ പ്രചാരണ പരിപാടികൾ അടക്കമുള്ള കൂടുതൽ നടപടികൾക്കും കേരളത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി. കേരളത്തിന് പുറമേ തമിഴ്‌നാട്, പഞ്ചാബ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും വാക്‌സിനേഷൻ വേഗത്തിൽ നടക്കുന്നില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.
ഇതിനിടെ കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്‌സിൻ നാളെയെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്‌സിനാണെത്തുന്നത്. എറണാകുളത്തേക്ക് 12 ബോക്‌സും, കോഴിക്കോട് ഒൻപതും ലക്ഷദ്വീപിലേക്ക് ഒരു ബോക്‌സുമാണ് എത്തുക. രാവിലെ 11.15ന് ഗോ എയർ വിമാനത്തിൽ വാക്‌സിൻ നെടുമ്പാശേരിയിലെത്തിക്കും. കേന്ദ്ര മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് സംസ്ഥാന ആരോഗ്യവകുപ്പാണ് വാക്‌സിൻ വിതരണത്തിന് നേതൃത്വം നൽകുക.
24.47°C







