Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:55 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് കോവിഡ്  വാക്‌സിൻ എത്തി .ഇതിനു പാർശ്വഫലങ്ങളുണ്ടെന്നും ഇല്ലെന്നും  വാദം  പുരോഗമിക്കുകയാണ് .കൊവിഡ് വാക്സിൻ കുത്തിവെക്കുമ്പോൾ പാർശ്വഫലങ്ങളുണ്ടായാൽ ഉത്തരവാദിത്വം കമ്പനികൾക്കെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു .

നഷ്ടപരിഹാരം കമ്പനികൾ നൽകണമെന്ന് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കി. പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്വം കേന്ദ്രം കൂടി ഏറ്റെടുക്കണമെന്ന കമ്പനികളുടെ ആവശ്യവും കേന്ദ്രം തള്ളി.മൂന്നാം ഘട്ട പരീക്ഷണത്തിൽ നിൽക്കുന്ന ഭാരത് ബയോടെക്കിന്റെ കോ-വാക്സിൻ ഉപയോഗിക്കുന്നതിൽ ആശങ്ക അറിയിച്ച് സംസ്ഥാനങ്ങൾ പരസ്യമായി രംഗത്തുവന്നിരുന്നു.

മറ്റന്നാൾ മുതൽ രാജ്യത്ത് വാക്സിൻ കുത്തിവെപ്പ് ആരംഭിക്കാനിരിക്കെയാണ് കുത്തിവെപ്പിൽ പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്വം കമ്പനികൾക്കാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.വാക്സിൻ കുത്തിവെച്ചാൽ പാർശ്വ ഫലങ്ങൾ ഉണ്ടായാൽ ഉടൻ സർക്കാരിനെ അറിയിക്കണം. ഡിസിജിഐ നയങ്ങളിൽ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട്/ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡൈ കൺട്രോൾ ഓർഗനൈസേഷൻ അടിസ്ഥാനമാക്കി നടപടിനേരിടേണ്ടിവരുമെന്ന് സർക്കാർ അറിയിച്ചു. 

Readers Comment

Add a Comment