Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:18 pm
  • 15th March, 2026
  • Clear Sky
29.68°C29.68°C
  • Humidity: 60 %
  • Wind: 3.38 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ നാളെ എത്തും. ഉച്ചയ്ക്ക് രണ്ടു മണിയോടെ നെടുമ്പാശ്ശേരിയിലും വൈകീട്ട് ആറു മണിയോടെ തിരുവനന്തപുരത്തും വിമാനമാർഗം വാക്സിൻ എത്തും. കേരളത്തിന് 4,35,500 വയൽ വാക്സിനാണ് ലഭിക്കുകയെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒരു വയലിൽ പത്തുഡോസ് വാക്സിനാണ് ഉണ്ടായിരിക്കുക. ഒരു വയൽ പൊട്ടിച്ചുകഴിഞ്ഞാൽ അത് ആറു മണിക്കൂറിനുളളിൽ ഉപയോഗിക്കണം. 4,35,500 വയലിൽ 1100 എണ്ണം മാഹിയിലേക്കുളളതാണ്.

വാക്സിൻ സൂക്ഷിക്കാനും വിതരണത്തിനുമുളള സംവിധാനങ്ങൾ കേരളത്തിൽ സജ്ജമാക്കിയിട്ടുണ്ട്. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും ഉളള റീജണൽ വാക്സിൻ കേന്ദ്രങ്ങളിലാണ് വാക്സിൻ സംഭരിക്കുക. അവിടെ നിന്ന് പിന്നീട് ജില്ലകളിലേക്ക് എത്തിക്കും. നെടുമ്പാശ്ശേരിയിലെത്തുന്ന വാക്സിൻ റോഡ് മാർഗം കോഴിക്കോട് എത്തിക്കും.ആരോഗ്യപ്രവർത്തകർ ഉൾപ്പടെയുളള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിലുളളവർക്കാണ് ആദ്യം വാക്സിൻ നൽകുന്നത്. അഞ്ചു ലക്ഷം കോവിഡ് വാക്സിനുകളാണ് പ്രാഥമിക ഘട്ടത്തിൽ കേരളം ആവശ്യപ്പെട്ടിരുന്നത്.

Readers Comment

Add a Comment