Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:55 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം: സംസ്ഥാനത്താകമാനം അപകടത്തില്‍പ്പെടുന്നവരെ അടിയന്തരമായി ആശുപത്രികളിലേക്ക് എത്തിക്കുന്നതിനുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ 'കനിവ്-108'ന്റെ കേന്ദ്രീകൃത കോള്‍സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിലെ നാലാം നിലയിലാണ് 24 മണിക്കൂറും പ്രര്‍ത്തിക്കുന്ന അത്യാധുനിക കോള്‍സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സാങ്കേതിക പരിശീലനം സിദ്ധിച്ച 70 പേരാണ് കോള്‍സെന്ററില്‍ സേവനമനുഷ്ടിക്കുന്നത്.

ലോകത്തിലെ തന്നെ മികച്ച സംവിധാനങ്ങളാണ് ഈ കോള്‍സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. 108 എന്ന നമ്പരിലൂടെയും ആന്‍ഡ്രോയിഡ് ആപ്പ് വഴിയും കനിവ് 108ന്റെ സേവനം ലഭ്യമാകുന്നതാണ്. കേരളത്തിലെവിടെ നിന്ന് വിളിച്ചാലും ആ കോള്‍ എത്തുന്നത് ഈ കേന്ദ്രീകൃത കോള്‍ സെന്ററിലാണ്. ഓരോ കോളും പ്രത്യേക സോഫ്റ്റുവെയര്‍ വഴി കോള്‍സെന്ററിലെ കമ്പ്യൂട്ടറുകളിലേക്ക് വരുന്നു. ഒരു കോള്‍ പോലും നഷ്ടമാകാതിരിക്കാനും ഫേക്ക് കോളുകള്‍ കണ്ടെത്താനും സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒരാള്‍ കോള്‍ സെന്ററിലേക്ക് വിളിച്ച് കഴിഞ്ഞ് അപകടം നടന്ന സ്ഥലവും അത്യാവശ്യ വിവരങ്ങളും നല്‍കിയാല്‍ പരിമിതമായ സമയത്തിനുള്ളില്‍ ഇടപെടാനാകും. കോള്‍ സെന്ററിലെ മോണിറ്ററില്‍ അപകടം നടന്ന സ്ഥലം രേഖപ്പെടുത്തി കഴിഞ്ഞാല്‍ അതിന് തൊട്ടടുത്തുള്ള ആംബുലന്‍സ് ഏതെന്ന് തിരിച്ചറിയാന്‍ സാധിക്കും.

Readers Comment

Add a Comment