Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:29 am
  • 19th April, 2024
  • Broken Clouds
28.82°C28.73°C
  • Humidity: 79 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോഴിക്കോട് വീണ്ടും ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്തു. ഫാറൂഖ്‌ സ്വദേശിയായ ഒന്നരവയസുകാരനാണ് ഷിഗല്ല സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് ഇതുവരെ എട്ട് പേർക്കാണ് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്.ഷിഗല്ല രോഗബാധയുണ്ടായ മായനാട് കോട്ടാംപറമ്പിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി പ്രാഥമിക വിവരം.  മലാപ്പറമ്പ് റീജ്യണൽ അനലെറ്റിക്കൽ  ലാബിൽ നടത്തിയ പരിശോധനയുടെ പ്രാഥമിക ഘട്ടത്തിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. വിശദമായ അന്തിമ പരിശോധനാഫലം നാലുദിവസം കഴിഞ്ഞാൽ ലഭിക്കും. പ്രദേശത്തെ നാനൂറോളം കിണറുകളിൽ ഇതിനകം സൂപ്പർ ക്ലോറിനേഷൻ നടത്തി.

 ഒമ്പതുപേർക്ക് ഷിഗല്ല സ്ഥിരീകരിച്ച പ്രദേശത്ത് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ നിന്നുള്ള ഡോ. കെ സി സച്ചിൻ, ഡോ. നിഖിലേഷ് മേനോൻ എന്നിവർ ബുധനാഴ്ചയും തെളിവെടുപ്പ് നടത്തി. ലക്ഷണങ്ങളുള്ളവർക്ക് മരുന്ന് നൽകിയിരുന്നു. ഇവരോട്‌ വ്യാഴാഴ്ച നടക്കുന്ന തുടർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്.
മെഡിക്കൽ കോളേജ് കമ്യൂണിറ്റി വിഭാഗം കോട്ടാംപറമ്പിൽ  നടത്തിയ പഠനത്തിന്റെ അന്തിമ റിപ്പോർട്ട് രണ്ടുദിവസത്തിനുള്ളിൽ നൽകുമെന്ന് അധികൃതർ അറിയിച്ചു.

Readers Comment

Add a Comment