Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:43 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇംഗ്ലണ്ടിൽ കണ്ടെത്തിയത ജനിത മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സംബന്ധിച്ച് വലിയ ആശങ്ക വേണ്ടെന്ന് ലോകാരോഗ്യ സംഘടന. ഈ വൈറസ് അതിവേഗം പടരുമെങ്കിലും നിലവിൽ കൊവിഡിന് എതിരെ സ്വീകരിക്കുന്ന പ്രതിരോധ മാർഗങ്ങൾ തന്നെ മതിയാകും. എന്നാൽ നിസാരമായി കാണേണ്ടെന്നും ഡബ്ല്യൂ എച്ച് ഒ അടിയന്തര വിഭാഗം മേധാവി മൈക്കൽ റയാൻ പറഞ്ഞു.ശരിയായ രീതിയിലാണ് പുതിയ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നീങ്ങുന്നത്.

വൈറസിനെ പൂർണമായും നിയന്ത്രിക്കാൻ നാമിപ്പോൾ ചെയ്യുന്നത് കുറച്ചു കൂടി ഗൗരവമായും കുറച്ചു കാലത്തേക്ക് കൂടിയും തുടരണം. വൈറസിന്റെ വ്യാപനം വർധിക്കുന്ന സാഹചര്യമുണ്ടായാലും അൽപം കൂടി കഠിനമായി പരിശ്രമിച്ചാൽ നമുക്കിതിനെ കീഴടക്കാനാകുമെന്നും മൈക്ക് റയാൻ പറഞ്ഞു.അതേ സമയം നിലവിൽ കൊവിഡിന് കാരണമാകുന്ന വൈറസിനേക്കാൾ 70 ശതമാനത്തിലേറെ വ്യാപനനിരക്കുള്ളതിനാൽ നിയന്ത്രണാതീതമായ സാഹചര്യമാണുള്ളതെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറയുന്നു. ഇംഗ്ലണ്ടിൽ വൈറസ് കണ്ടെത്തിയതോടെ നിരവധി രാജ്യങ്ങൾ വ്യോമഗതാഗതം നിർത്തിയിരിക്കുകയാണ്. പല യൂറോപ്യൻ രാജ്യങ്ങളും വീണ്ടും ലോക്ക്ഡൗണിലേക്കും കടന്നിട്ടുണ്ട്.

 

Readers Comment

Add a Comment