Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ഫൈസറിന്റെ കോവിഡ് വാക്സിൻ ഉപയോഗിക്കുന്ന സ്ത്രീകളിൽ വന്ധ്യതയുണ്ടാവുന്നതായുള്ള പ്രചാരണം വ്യാജം. ഫൈസറിന്റെ തന്നെ ഗവേഷകനാണ് ഇക്കാര്യം അറിയിച്ചതെന്നാണഅ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്. വാക്സിനിലെ പ്രത്യേക ഘടകങ്ങൾ സ്ത്രീകളിൽ വന്ധ്യതയ്ക്ക് കാരണമാകുമെന്നും വ്യാജപ്രചാരണത്തിൽ പറയുന്നു.ഡിസംബർ അഞ്ച് മുതൽ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് ഫൈസർ വാക്സിൻ കുത്തിവെപ്പ് വന്ധ്യതയ്ക്ക് കാരണമാകുമെന്ന തരത്തിലുള്ള സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഫൈസർ റിസർച്ച് തലവന്റേത് എന്ന പേരിൽ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ചാണ് പ്രചാരണം. ജർമൻ, പോർച്ചുഗീസ് ഭാഷകളിലും സമാന സന്ദേശം പ്രചരിക്കുന്നുണ്ട്.എന്നാൽ ഈ പ്രചാരണത്തിൽ കഴമ്പില്ലെന്നാണ് എഎഫ്പിയുടെ FACT CHECK വിഭാഗം വ്യക്തമാക്കുന്നത്. പ്ലാസൻറൽ പ്രോട്ടീനായ സിൻസൈറ്റിൻറെ വളരെ ചെറിയൊരും അംശം മാത്രമാണ് വാക്സിനിൽ ഉപയോഗിക്കുന്നത്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയാണ് വാക്സിനിലെ ഘടകങ്ങൾ ചെയ്യുന്നത്. വാക്സിൻ പരിശോധന നടത്തിയവരിൽ ഗർഭധാരണവുമായി ബന്ധപ്പെട്ട് തകരാറുകൾ ഉണ്ടായില്ലെന്നും ഫൈസറിൻറെ ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നു.

Readers Comment

Add a Comment