Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വാക്‌സിൻ വിതരണത്തിന് അനുമതി നൽകിയുള്ള പ്രഖ്യാപനത്തിന്റെ കൗണ്ട് ഡൗൺ ഇന്ത്യയിൽ ആരംഭിച്ചു . കൊവിഡ് വാക്‌സിനുകളുടെ ഉപയോഗത്തിന് ഇന്ത്യ ഈ മാസം മൂന്നാം വാരത്തിൽ അനുമതി നൽകും. ഇതിനായുള്ള നടപടികൾ വിവിധ മന്ത്രാലയങ്ങൾ ആരംഭിച്ചു. ഓക്‌സ്‌ഫോർഡ് വാക്‌സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ അപേക്ഷ യുദ്ധകാലാടിസ്ഥാനത്തിൽ പരിഗണിക്കാൻ ഡ്രഗ്‌സ് കൺട്രോളർ നിർദേശിച്ചു. രണ്ട് വ്യത്യസ്ത ഡോസിംഗ് വ്യവസ്ഥകൾ സംയോജിപ്പിച്ചുകൊണ്ടുള്ള ഉപയോഗത്തിനാണ് അനുമതി തേടിയത്. ഡ്രഗ്‌സ് കൺട്രോളർ വാക്‌സിന് അനുമതി നൽകിയാൽ കൊവിഡ് വാക്‌സിൻ ഉപയോഗം ഇന്ത്യയിലും ആരംഭിക്കും.

രണ്ട് വ്യത്യസ്ത ഡോസിംഗ് വ്യവസ്ഥകൾ സംയോജിപ്പിച്ചുകൊണ്ടുള്ള ഉപയോഗത്തിനാണ് സെറം അനുമതി തേടിയിട്ടുള്ളത്. ആദ്യം പകുതി അളവിലും പിന്നീട് പൂർണ അളവിലും വാക്‌സിൻ നൽകാനാണ് നിർദ്ദേശം. ഇങ്ങനെ വാക്‌സിൻ പരിക്ഷണ ഘട്ടത്തിൽ സ്വീകരിച്ചവർക്കിടയിൽ 90 ശതമാനം ഫലപ്രാപ്തിയുള്ളതായി കണ്ടെത്തിയിരുന്നു. മുൻഗണന പട്ടികയിലുള്ളവർക്ക് നൽകിയ ശേഷം ഫെബ്രുവരി – മാർച്ച് മാസങ്ങളോടെ വാക്‌സിൻ വിപണിയിൽ ലഭ്യമാക്കാനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പദ്ധതി.

Readers Comment

Add a Comment