Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
റഷ്യയിൽ കൊവിഡ് വാക്സിൻ വിതരണം അടുത്തയാഴ്ച മുതൽ ആരംഭിക്കുമെന്ന് പ്രസിഡന്റ് വ്ളാദിമിർ പുട്ടിൻ. ഇതിന്റെ ഭാഗമായി സ്പുട്നിക് 5 വാക്സിന്റെ 20 ലക്ഷം ഡോസുകൾ രാജ്യത്ത് നിർമിച്ചു കഴിഞ്ഞതായും പുട്ടിൻ വ്യക്തമാക്കി. സ്പുട്നിക് 5 വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് ഇടക്കാല പരീക്ഷണ ഫലങ്ങൾ തെളിയിക്കുന്നതായി റഷ്യ മുൻപ് അവകാശപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് വാക്സിൻ വിതരണം നടത്താൻ തുടങ്ങുന്നത്. ആദ്യ ഘട്ടത്തിൽ ഡോക്ടർമാർക്കും അധ്യാപകർക്കുമാവും വാക്സിൻ നൽകുക. റഷ്യൻ പൗരന്മാർക്ക് സൗജന്യമായാവും വാക്സിൻ നൽകുകയെന്നാണ് സൂചന.സ്പുട്നിക് 5 വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ ഇന്ത്യയിൽ അനുമതിയോടെ ആരംഭിക്കുമെന്നും പുട്ടിൻ പ്രഖ്യാപിച്ചു.
24.92°C







